ജവാന് സല്യൂട്ടില്ല; ജനപ്രിയ മദ്യത്തില്‍ മാലിന്യം കണ്ടെത്തി; വില്‍പ്പന നിറുത്തിവയ്ക്കാന്‍ നിര്‍ദ്ദേശം

കേരളത്തിന്റെ ജനപ്രിയ മദ്യമായ ജവാനില്‍ മാലിന്യം കണ്ടെത്തി. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉത്പാദിപ്പിക്കുന്ന ജവാന്‍ മദ്യത്തിന്റെ വില്‍പ്പന നിറുത്തിവച്ചു. മദ്യത്തിന്റെ പതിനൊന്നര ലക്ഷം ലിറ്റര്‍ യൂണിറ്റിന്റെ വില്‍പ്പനയാണ് നിറുത്തിവച്ചത്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തിലാണ് മാലിന്യം കണ്ടെത്തിയത്.

മദ്യം വാങ്ങിയ ഉപഭോക്താവിന്റെ പരാതിയിലാണ് എക്‌സൈസിന്റെ നടപടി. വാണിയക്കാടിന് പുറമേ വരാപ്പുഴ ഔട്ട്‌ലെറ്റിലെ ജവാന്‍ മദ്യത്തിലും മാലിന്യം കണ്ടെത്തി. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണറുടെ മേല്‍നോട്ടത്തിലായിരുന്നു വാണിയക്കാട് ഔട്ട്‌ലെറ്റിലെ പരിശോധന.

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ഫാക്ടറിയിലാണ് ജവാന്‍ ഉത്പാദിപ്പിക്കുന്നത്. ജവാനില്‍ ആദ്യമായാണ് ഇത്തരം മാലിന്യം കണ്ടെത്തുന്നതെന്ന് ബിവറേജസ് ജീവനക്കാര്‍ പറയുന്നു. എല്ലാ ഔട്ട്‌ലെറ്റുകളിലും ജവാന്‍ മദ്യം പരിശോധിക്കാന്‍ എക്‌സൈസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമ്പിള്‍ ലാബില്‍ പരിശോധിക്കും. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ മദ്യം വിറ്റഴിക്കണോ നശിപ്പിക്കണോ എന്ന് തീരുമാനിക്കും.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്