ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല: കെ. മുരളീധരന്‍

താന്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍ എം പി. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്ന കാര്യം കെ മുരളീധരന്‍ അറിയിച്ചത്.കോണ്‍ഗ്രസിനുള്ളില്‍ തുറന്ന ചര്‍ച്ച അനിവാര്യമാണ്. പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ കലാപമൊന്നുമില്ല.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. കാലാകാലങ്ങളില്‍ വിട്ടുപോയ പാര്‍ട്ടികളെ യു ഡി എഫിലേക്ക് കൊണ്ടുവന്നാലേ നിയമസഭ തിരഞ്ഞെടുപ്പില്‍ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയൂ. പഴയ ശക്തി കോണ്‍ഗ്രസിനില്ല, എന്നാല്‍ ഇന്ത്യയില്‍ ചലനങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂ. അത് കൊണ്ട് എല്ലാ മതേതര പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നും ഒരു കോണ്‍ഗ്രസ് നേതാവ് ബി ജെ പിയില്‍ പോകുമെന്ന പിണറായി വിജയന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് ചോദിക്കണം. കാരണം മോദിയും ഷായുമായുമൊക്കെ ബന്ധമുളളത് അദ്ദേഹത്തിനാണെന്നും മുരളീധരന്‍ പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്