'അപകീർത്തിപ്പെടുത്തിയതിന് തെളിവില്ല'; ആർ എൽ വി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നൽകിയ കേസ് റദ്ദാക്കി ഹൈക്കോടതി

കലാഭവൻ മാണിയുടെ സഹോദരനും നർത്തകനുമായ ആർ എൽ വി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നൽകിയ കേസ് റദ്ദാക്കി ഹൈക്കോടതി. അപകീർത്തിപ്പെടുത്തിയതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ആർഎൽവി രാമകൃഷ്‌ണൻ, യു ഉല്ലാസ് എന്നിവർക്കെതിരെയാണ് നൃത്താധ്യാപികകൂടിയായ സത്യഭാമ അപകീർത്തിക്കേസ് നൽകിയത്.

സത്യഭാമയുടെ പരാതിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എടുത്ത കേസിലെ തുടർനടപടികളാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. 2018 ജനുവരിയിൽ അബുദാബിയിൽ മലയാളി അസോസിയേഷൻ നടത്തിയ നൃത്ത മത്സരത്തിൽ ഉണ്ടായ വാക്കുതർക്കത്തിന് പിന്നാലെയാണ് സംഭവം ഉണ്ടാകുന്നത്.

പരിപാടിയിൽ സത്യഭാമ വിധി കർത്താവായിരുന്നു. ഇവിടെ ഹർജിക്കാർ പരിശീലിപ്പിച്ച നർത്തകർ പിന്തള്ളപ്പെട്ടു. ഇത് ബോധപൂർവ്വമാണെന്ന് കരുതിയ ഹർജിക്കാർ സത്യഭാമയെ ഫോണിൽ ബന്ധപ്പെട്ടു. മത്സരാർത്ഥികളുടെ മുദ്രകൾ പലതും തെറ്റാണെന്നും നൃത്താധ്യാപകർക്ക് പോലും പിശക് പറ്റാറുണ്ടെന്നും സത്യഭാമ വിശദീകരിച്ചു. ഇത് നൃത്തഗുരുക്കന്മാർക്കെതിരായ പരാമർശമെന്ന നിലയിൽ ഹർജിക്കാർ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത പരാതിക്കാർ അത് എഡിറ്റ് ചെയ്‌ത്‌ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിന് നൽകുകയും ചെയ്തെന്നും സത്യഭാമ പരാതിയിൽ ആരോപിക്കുന്നു. എന്നാൽ ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിൻ്റെ പകർപ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടില്ലെന്ന് കോടതി കണക്കിലെടുത്തു. വിചാരണക്കോടതിയും ഇത് പരിഗണിച്ചിട്ടില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി തെളിവുകളുടെ അഭാവത്തിൽ ഹർജിക്കാർക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കേസ് റദ്ദാക്കുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ