എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

വിമാനത്താവളമില്ലാത്ത ഇടുക്കിയിലും ഇനി വിമാനമിറങ്ങാം. ടൂറിസം രംഗത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതിയ്ക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. വെള്ളത്തിലും കരയിലും ലാന്റ് ചെയ്യാന്‍ സാധിക്കുന്ന സീ പ്ലെയിനാണ് ചരിത്രം രചിക്കാനൊരുങ്ങുന്നത്. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ചരിത്രം രചിക്കാന്‍ പദ്ധതിയിടുന്നത്.

നവംബര്‍ 11ന് ഇടുക്കിയില്‍ ആദ്യമായി ഒരു വിമാനം ലാന്റ് ചെയ്യും. 11ന് രാവിലെ 9.30ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള സീ പ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. മന്ത്രി പി രാജീവ് ചടങ്ങില്‍ അധ്യക്ഷനാകും.

വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകര്‍ഷിക്കാന്‍ കൂടിയാണ് പദ്ധതി. കരയിലും വെള്ളത്തിലും ലാന്റ് ചെയ്യാനും പറന്നുയരാനും സാധിക്കുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സീ പ്ലെയിനിലൂടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് എത്തിച്ചേരാനാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി വിജയം കണ്ടാല്‍ ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്, കൊല്ലം അഷ്ടമുടി, തിരുവനന്തപുരം കോവളം തുടങ്ങിയ സ്ഥലങ്ങളെ ബന്ധപ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി