‘നമ്പർ 1 ആരോഗ്യം ഊതി വീർപ്പിച്ച ബലൂൺ, ആരോഗ്യമന്ത്രി രാജി വെക്കണം’; ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്ന് രാജീവ് ചന്ദ്രശേഖർ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണ് വീട്ടമ്മ മരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആരോഗ്യ മന്ത്രി രാജി വെക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അപകടമുണ്ടായപ്പോൾ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സർക്കാരിൻ്റെ ശ്രമം. അങ്ങനെയെങ്കിൽ ഒരാൾ മരണപ്പെട്ടതിൽ സർക്കാർ മറുപടി പറയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കിൽ തന്നെ അവിടെ എത്തുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിലെ ആരോഗ്യ മേഖലയിൽ നിന്നും ഉയർന്നു വരുന്ന വലിയ വീഴ്ചകളുടെ കാരണക്കാരിയായ സംസ്ഥാന ആരോഗ്യ മന്ത്രിയെ എത്രയും വേഗം ആ ചുമതലയിൽ നിന്നും രാജി വെച്ച് ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. തീർത്തും നിരുത്തരവാദിത്തപരമായ സമീപനത്തിലൂടെ സർക്കാർ ആശുപത്രിയിൽ എത്തുന്ന ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാർ എന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

Latest Stories

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

വാൽപ്പാറയിൽ ഏഴ് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണമെന്ന് സ്ഥിരീകരണം

കൂലിയിലെ പാട്ട് കണ്ട് 'ഒറിജിനൽ' മോണിക്ക ബെലൂച്ചി, ഗാനത്തെ കുറിച്ച് താരം പറഞ്ഞത്, വണ്ടറടിച്ച് പൂജ ഹെഗ്ഡെ

'കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെക്കണം, തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'; വി ശിവൻകുട്ടി

'എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവന, ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്'; വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്

ആ ഒരു ഓൾറൗണ്ടർ താരത്തിന്റെ അഭാവം ഇന്ത്യൻ ടീമിൽ വ്യക്തമായിരുന്നു; തുറന്നടിച്ച് മുൻ ന്യുസിലാൻഡ് ഇതിഹാസം

'എനിക്കെതിരെ ​ഗൂഢാലോചന, എല്ലാത്തിനും പിന്നിൽ...'; മത്സരവുമായി മുന്നോട്ടുപോകുമെന്ന് സജി നന്ത്യാട്ട്