കേരളത്തില്‍ പിവി അന്‍വറിന്റെ 'ഡിഎംകെ'; പുതിയ പാര്‍ട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള; ഇന്ന് പ്രഖ്യാപനം

കേരളത്തില്‍ ഡിഎംകെയുടെ സഖ്യകക്ഷിയായി പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിലായിരിക്കും പുതിയ പാര്‍ട്ടി അന്‍വര്‍ രൂപികരിക്കുക. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കും.

ഇന്ന് മലപ്പുറം മഞ്ചേരിയില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തും. ഡിഎംകെയുമായുള്ള സഖ്യ ചര്‍ച്ചയ്ക്കായി അന്‍വര്‍ ഇന്നലെ ചെന്നൈയില്‍ എത്തിയിരുന്നു. ഇതു സംബന്ധിച്ച് ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന് അന്‍വര്‍ കത്തു നല്‍കി.

സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മന്ത്രി സെന്തില്‍ ബാലാജി, ഡിഎംകെ രാജ്യസഭാ എംപി അബ്ദുല്ല എന്നിവരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാനത്തെ ഐയുഎംഎല്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്) നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ കെടിഡിസി റെയിന്‍ ഡ്രോപ്‌സ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലീഗ് തമിഴ്നാട് ജനറല്‍ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കറും മറ്റ് സംസ്ഥാന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

ഡിഎംകെയുടെ രാജ്യസഭാ എംപി എംഎ അബ്ദുള്ള യോഗത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. അതേസമയം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അബൂബക്കര്‍ തയ്യാറായില്ല.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍