ബിജെപി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ലെന്ന് എം വി ഗോവിന്ദന്‍; 'ആര് ജയിച്ചാലും വലിയ ഭൂരിപക്ഷം ഉണ്ടാവില്ല'

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് യുഡിഎഫ് വാങ്ങിയോയെന്ന് സംശയമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപി വോട്ടുവാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ലെന്നും യുഡിഎഫ ബിജെപിയുടെ വോട്ട് വാങ്ങിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വോട്ടെടുപ്പ് നടന്നതിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശം ചര്‍ച്ചയായിരിക്കുകയാണ്.

ആര് ജയിച്ചാലും വലിയ ഭൂരിപക്ഷം ഉണ്ടാവില്ലെന്നും എംവി ഗോവിന്ദന്‍ നിരീക്ഷിക്കുന്നു.

ആരു ജയിക്കും, തോല്‍ക്കും എന്നത് വസ്തുനിഷ്ടമായിരിക്കുകയാണ്. ഇനി വെറുതേ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. താഴെത്തട്ടിലെ കണക്കെല്ലാം കിട്ടിയിട്ടുണ്ട്. പ്രശ്നം ഇത്രയേയുള്ളൂ, ബി.ജെ.പിക്ക് പത്ത്- പത്തൊന്‍പതിനായിരം വോട്ടുണ്ട് അവിടെ. ആ ബി.ജെ.പി. വോട്ട് യു.ഡി.എഫ്. വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. വോട്ടെണ്ണുമ്പോള്‍ മാത്രമേ അത് മനസിലാകുകയുള്ളൂ. ബി.ജെ.പി. വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല.

വലിയ രീതിയിലുള്ള സംഘടന- രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് നേരത്തേയും സിപിഎം വ്യക്തമാക്കിയത്. പോളിങ് കഴിഞ്ഞപ്പോഴും അതുതന്നെയാണ് പറയാനുള്ളതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ വിധിയോടെ സര്‍ക്കാരിന്റെ ആണിക്കല്ലിളകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെതിരെ ആണിക്കല്ല് ഉറയ്ക്കുകയാണ് ചെയ്യുകയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്