മുത്തൂറ്റ് സമരം: സി.ഐ.ടി.യു പ്രവർത്തകരും ജീവനക്കാരും തമ്മിൽ സംഘര്‍ഷം

എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുമ്പിൽ ഇടതു പക്ഷ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഒരു വിഭാ​ഗം ജീവനക്കാർ നടത്തുന്ന ഉപരോധ സമരം സംഘർഷത്തിലേക്ക് നീങ്ങി. മുത്തൂറ്റിന്റെ ഹെഡ് ഓഫീസിൽ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സി.ഐ.ടിയു പ്രവര്‍ത്തകര്‍ തടഞ്ഞതോടെ ആണ് ഇത് തുടന്ന് സി.ഐ.ടി.യു​ പ്രവർത്തകരും ജീവനക്കാരും തമ്മിൽ തർക്കത്തിലാവുകയായിരുന്നു.

സമരം നടക്കുന്നതിനാല്‍ ജീവനക്കാരെ ഓഫീസില്‍ കയറ്റില്ലെന്നാണ് സി.ഐ.ടി.യു നിലപാട്. എന്നാല്‍, സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഓഫീസിന് മുന്നിൽ മണിക്കൂറോളമാണ് ജീവനക്കാർ കാത്തു നിന്നത്. തുടർന്ന് തങ്ങൾക്ക് ജോലിയിൽ പ്രവേശിക്കണമെന്നും സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് അമ്പതോളം വരുന്ന ജീവനക്കാർ പൊലീസ് കമ്മീഷ്ണറെ സമീപിച്ചു.

പൊലീസ് സംരക്ഷണയിൽ ഹെഡ് ഓഫീസിൽ എത്തിയ ജീവനക്കാർ പോസ്റ്ററുകളും ബാനറുകളും ഉപയോ​ഗിച്ച് സരമക്കാർക്കെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി. ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ സമരക്കാർ ചെറുക്കാൻ ശ്രമിച്ചതോടെ ഇരുവിഭാ​ഗങ്ങളും തമ്മിൽ തർക്കത്തിലാവുകയായിരുന്നു.

എന്നാല്‍, ഹെഡ് ഓഫീസിലെ മുഴുവന്‍ ജീവനക്കാരും സമരത്തിനെതിരാണെന്നും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നും മാനേജ്മെന്‍റ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ പിന്തുണയില്ലാതെ പുറത്തു നിന്നുള്ള ആളുകളാണ് സമരം നടത്തുന്നതെന്നും മുത്തൂറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ