സമരം ചെയ്‌ത്‌ നേടിത്തന്നത് വേണ്ടാത്തവർ ചില കാര്യങ്ങൾകൂടി വേണ്ടെന്ന്‌ ഒപ്പിട്ടുനൽകണം, അതല്ലെ ഹീറോയിസം: മുത്തൂറ്റ് സമരത്തിന് തുരങ്കം വയ്ക്കാൻ നോക്കിയവരെ വെല്ലിവിളിച്ച് യൂണിയൻ

മുത്തൂറ്റ്‌ ഫിനാൻസിലെ തൊഴിലാളികളുടെ സമരം വിജയം കണ്ടിരിക്കുകയാണ്. അതേസമയം സമരത്തെ തകർക്കാൻ നോക്കിയ തൊഴിലാളികളിൽ ചിലർക്ക് മറുപടിയുമായി മുത്തൂറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ യൂണിയൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. സമരത്ത പിന്തുണക്കാതെ മുതലാളിമാരുടെ പക്ഷം പിടിച്ച് സമരത്തിന് തുരങ്കം വയ്ക്കാൻ നോക്കിയവർക്കെതിരെയാണ് യൂണിയന്റെ മറുപടി. സി.ഐ.ടിയു നേതൃത്വത്തിലുള്ള സമരം കൊണ്ട്‌ നേടിത്തന്നത്‌ വേണ്ടെന്ന്‌ എഴുതിത്തരാം എന്ന്‌ പറഞ്ഞവർക്കാണ്‌ യൂണിയന്റെ മറുപടി. വായിക്കാം. കുറിപ്പ് വായിക്കാം:

യൂണിയൻ സമരം ചെയ്ത് നേടി തന്നത് ഒന്നും വേണ്ടെന്ന് എഴുതി ഒപ്പിട്ടു കൊടുക്കാൻ തയ്യാറായവർ താഴെ പറയുന്ന യൂണിയൻ നേടി തന്ന ചില കാര്യങ്ങൾ കൂടി എഴുതി ഒപ്പിട്ടു കൊടുക്കണം. അതല്ലെ ഹീറോയിസം. വെല്ലുവിളി സ്വീകരിക്കാൻ തയ്യാറുണ്ടോ ??

1) 8500 രൂപ മാത്രം Basic സാലറി ഉണ്ടായവർക്ക് യൂണിയൻ സമരം ചെയ്ത് 2017 – 2018ൽ 12000, 15000 ഒക്കെ ആക്കി തന്നത് പഴയ പടി 8500 ,6500 ലേക്ക് ആക്കുന്നതിന് സമ്മതമാണ്.

2) 2017 ലും 2018 ലും യൂണിയൻ സമരം ചെയ്തതിലൂടെ 3 തവണയായി ലഭിച്ച ബോണസ് അരിയർ എത്രയും പെട്ടെന്ന് തിരിച്ചു പിടിക്കാൻ താൽപര്യപ്പെടുന്നു.

3) 2018 ൽ Poor Perfomers എന്ന് മുദ്രകുത്തി increment നിഷേധിച്ചപ്പോൾ യൂണിയൻ വാങ്ങി തന്ന 50 % increment മുൻ കാല പ്രാബല്യത്തോടെ തിരികെ പിടിക്കാൻ സമ്മതമാണ്.

4) കൂടാതെ ഈ സമരത്തിൽ ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം, 2018 ലെ തെറ്റായ റേറ്റിംഗിലൂടെ Poor Score കാർഡ് കാർക്ക് നിഷേധിച്ച 25% Annual increment 1/4/19 മുതൽ ലഭിക്കുമെന്ന തിൽ എന്നെ പെടുത്തരുത്. എനിക്ക് ഈ increment ഇന്നും ഇനി ഭാവിയിലും മതി.

5) 500 SA മാരെ മാർക്കറ്റിംഗിലേക്ക് മാറ്റാനുള്ള ഓർഡർ മാറ്റി തൽസ്ഥാനത്ത് തുടരാൻ കമ്പനി ഉത്തരവിറക്കിയത് യൂണിയന്റെ ശ്രമഫലമാണ്. അത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. എന്നെ മാർക്കറ്റിംഗിലേക്ക് മാറ്റണം.

6) സ്റ്റാന്റിംഗ് ഓർഡർ നിലവി ൽ വരുന്നതു വഴി ലഭിക്കുന്ന ഒരു ഉറപ്പും പ്രത്യേകിച്ച് പ്രൊബേഷൻ, റിട്ടയർമെന്റ് പ്രമോഷൻ തുടങ്ങിയ ഒന്നും എനിക്ക് ബാധകമാക്കണ്ട കാര്യമില്ല എന്നും .

ഞാൻ 55 വയസിൽ തന്നെ പിരിഞ്ഞു പൊക്കോളാം എന്നും,
പ്രൊബേഷൻ സ്ഥിരപ്പെടുത്തണ്ട എന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

7)യൂണിയനുകളുടെ ആവശ്യപ്രകാരം കേരള ഗവൺമെന്റ് NBFC ജീവനക്കാരെ Shop n establishment act ൽ പ്രത്യേക കാറ്റഗറിയായി മിനിമം വേതനം പുതുക്കി നിശ്ചയിച്ച് വരുന്ന നിയമപ്രകാരം കിട്ടേണ്ട ശമ്പള പരിഷ്കരണം എനിക്ക് വേണ്ട. കാരണം മുത്തൂറ്റ്ലെ യൂണിയൻ അതിൽ ഒരു കക്ഷിയാണ്. അവർ സമരത്തിലൂടെ നേടിയത് എനിക്ക് വേണ്ട

8)സമര ഒത്തുതീർപ്പ് തീരുമാനപ്രകാരം 2019 ലെ ബോണസ് നിയമപ്രകാരം നൽകുന്നുണ്ടോ എന്ന് ലേബർ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ എന്റെ കാര്യം അതിൽ പെടുത്തരുത്. കിട്ടിയ തുക ബ്രാഞ്ചിൽ പലർക്കും പല വിധത്തിലാണെങ്കിലും സാരമില്ല. ഞാൻ അത് സഹിച്ചു കൊള്ളാം.

9)ഭാവിയിലും യൂണിയൻ നേടിത്തരുന്ന ഒരു ആനുകൂല്യവും എനിക്ക് ആവശ്യം ഇല്ല എന്നുള്ളതിനാൽ ഭാവിയിലെ അനുകൂല്യങ്ങളിൽ നിന്നും എന്നെ ഒഴിവാക്കി തരണമെന്നും ഇതിലൂടെ അറിയിക്കുന്നു.

10 )ഹോട്ട് സിറ്റ് റിവ്യൂ, കഴുത്തിലെ മാലയഴിച്ച് പണയം വച്ച് ടാർഗറ്റ് ഒപ്പിക്കൽ തുടങ്ങിയ എല്ലാ കലാപരിപാടികളും തിരിച്ച് കൊണ്ടുവരണം. ഇത് യൂണിയൻ വന്ന ശേഷം കേരളത്തിൽ മാത്രം ഇല്ലാതായതാണ്.

Name :
ID No :
Branch :

https://www.facebook.com/meukerala/posts/2479429035504568

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ