എണ്ണൂറ് ജീവനക്കാര്‍ അധികം, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കില്ല; സമരം ചെയ്യുന്നവര്‍ വേണമെങ്കില്‍ കോടതിയില്‍ പോവട്ടെയെന്ന് എം.ഡി; ഹെഡ് ഓഫീസിന് മുമ്പിൽ സംഘർഷം

മുത്തൂറ്റിന്‍റെ എറണാകുളത്തെ ഹെഡ് ഓഫീസിൽ ജോലിക്ക് കയറാൻ ശ്രമിച്ച മാനേജ്മെന്‍റ് അനുകൂല ജീവനക്കാരെ സമരം ചെയ്യുന്ന ജീവനക്കാർ തടഞ്ഞു. യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചു വിട്ടതിനെതിരെ ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ പണിമുടക്ക് തുടങ്ങിയിരുന്നു. എന്നാല്‍ മുത്തൂറ്റ് ഫിനാൻസിൽ നിന്ന് പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന് വ്യക്തമാക്കി എംഡി ജോര്‍ജ് അലക്സാണ്ടര്‍. “കേരളത്തില്‍ ഇപ്പോള്‍ തന്നെ 800 ജീവനക്കാര്‍ അധികമാണ്. ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകൾ പൂട്ടാനും 166 പേരെ പിരിച്ചു വിടാനും തീരുമാനിച്ചത്”. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞു.

ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ മുത്തൂറ്റിൽ വീണ്ടും പണിമുടക്ക് തുടങ്ങിയിരുന്നു. മാനേജ്‍മെന്‍റുമായി ഉണ്ടാക്കിയ സേവന വേതന കരാർ നടപ്പിലാക്കാതെ വരികയും യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചു വിട്ടതിനെതിരെയുമായിരുന്നു സിഐടിയു സമരം പ്രഖ്യാപിച്ചത്.  കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചു വിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു.

അതേസമയം, അനിശ്ചിതകാല പണിമുടക്ക് സമരം പൊളിക്കാൻ ജീവനക്കാർക്ക്‌ പണവും മറ്റു സഹായങ്ങളും വാഗ്ദാനംനൽകി മുത്തൂറ്റ് മാനേജ്മെന്റിന്റെ രഹസ്യ സർക്കുലർ പുറത്തിറക്കിയതായും റിപ്പോർട്ടുകളുണ്ട്. പണവും നിയമ സഹായവും സംരക്ഷണവും വാഗ്ദാനം നൽകി, ഒരു വിഭാഗം ജീവനക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന സർക്കുലറാണ് മുത്തൂറ്റ് എംഡി ഇറക്കിയതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. എതിർപ്പ് നേരിട്ടാലും ശാഖകൾ തുറക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. തുറക്കാൻ സമ്മതിച്ചില്ലെങ്കിൽ “റൈറ്റ് ടു വർക്ക്” എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കണം. ഇങ്ങനെ ചെയ്യുന്നവർക്ക് ശമ്പളമുൾപ്പെടെ കൃത്യമായി കിട്ടുമെന്നും സർക്കുലറിൽ പറയുന്നു.

നേരത്ത, ഓഗസ്റ്റ് 20- ന് ആരംഭിച്ച സമരം 52 ദിവസമാണ് നീണ്ടുനിന്നത്. പിന്നീട് ഹൈക്കോടതി നിരീക്ഷകന്‍റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ശമ്പള വര്‍ദ്ധന  എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു സമരം അവസാനിപ്പിച്ചത്. ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുക, താത്കാലികമായി 500 രൂപ ശമ്പളം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളം അന്ന് മാനേജ്മെന്റ് സമ്മതിച്ചിരുന്നു. നിലവിൽ 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലുമായി 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ