പിവി അന്‍വര്‍ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; അന്‍വര്‍ അല്ല സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടതെന്ന് മുസ്ലീം ലീഗ്

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് പിവി അന്‍വര്‍ അല്ലെന്ന് മുസ്ലീം ലീഗ് നേതാവ് പിവി അബ്ദുള്‍ വഹാബ്. ആരുടേയും ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങരുതെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. നിലമ്പൂരില്‍ പി വി അന്‍വറിന് പ്രസക്തി ഇല്ല. ഉപതിരെഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ ഫാക്ടര്‍ ഇല്ലെന്നും അബ്ദുള്‍ വഹാബ് വ്യക്തമാക്കി.

അന്‍വര്‍ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. ആര് സ്ഥാനാര്‍ത്ഥി ആയാലും ലീഗ് പിന്തുണക്കും, വിജയിപ്പിക്കുമെന്നും അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യുഡിഎഫില്‍ വിഎസ് ജോയ്ക്ക് ആണ് സാധ്യത കൂടുതല്‍.

ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചില്ലെങ്കില്‍ ഷൗക്കത്തിനെ എങ്ങനെ പ്രതിരോധിക്കണമെന്ന ചോദ്യവും യുഡിഎഫിനെ അലട്ടുന്നുണ്ട്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം പിവി അന്‍വറിന്റെ നിലനില്‍പ്പിന് ഒരു ചോദ്യ ചിഹ്നമാണ്. നിലവില്‍ വിഎസ് ജോയ്ക്ക് ആണ് പിവി അന്‍വറിന്റെ പിന്തുണ.

പിവി അന്‍വറിനൊപ്പം ചില സംഘടനകള്‍ കൂടി ആര്യാടന്‍ ഷൗക്കത്തിനെതിരെ നിലപാടെടുത്തിട്ടുണ്ട്. അതേസമയം മണ്ഡലത്തില്‍ വിഎസ് ജോയ്ക്ക് വിജയസാധ്യതയുണ്ടെന്നാണ് യുഡിഎഫിന്റെയും വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വറിനെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം ആണ് തന്റെ രാഷ്ട്രീയ ഭാവിയായി കണക്കാക്കുന്നത്.

Latest Stories

916 ഹോൾമാർക്ക് സ്വർണമാണ് ആ രണ്ട് താരങ്ങൾ, ചേട്ടനും അനിയനും എല്ലാവർക്കും പ്രിയപ്പെട്ടവർ, ഇഷ്ടതാരങ്ങളെ കുറിച്ച് പ്രിയാമണി

ട്രംപ് ഭരണത്തില്‍ അമേരിക്കയുടെ മാറുന്ന റഷ്യന്‍ നിലപാട്; പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം നേതൃയോഗത്തിൽ, ബിജെപിയുടെ ക്ഷണം തള്ളി

ആര്‍എസ്എസ് ചിത്രത്തെ ഭാരതമാതാവെന്ന് വിശേഷിപ്പിച്ച് ഹൈക്കോടതി; രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല

'ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങൾ തിരിച്ചറിയണം, ബിന്ദുവിന്റെ മരണം വേദനയുണ്ടുണ്ടാക്കുന്നത്'; കെ കെ ശൈലജ

ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോഡ് തുക; പ്രധാന അപ്‌ഡേറ്റ് ഇന്ന്

IND VS ENG: ​ഗിർർർർ......റാജ്...., മൂന്നാദിനം മാജിക് ബോളുമായി സിറാജ്, ഇം​ഗ്ലണ്ടിന് ഡബിൾ ഷോക്ക്, തകർച്ച

‘പാരസെറ്റാമോള്‍ കഴിച്ച് പനി മാറിയാല്‍ അത് സര്‍ക്കാര്‍ നേട്ടം, വീഴ്ചകളെല്ലാം സിസ്റ്റം എറര്‍’; വീണ ജോർജ് രാജിവെക്കും വരെ സമരം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

“ഇനിയും നമുക്ക് 23 വർഷം കാത്തിരിക്കേണ്ടി വരില്ല”: ഇംഗ്ലണ്ടിൽ ഗില്ലിന് ശേഷം ഇരട്ട സെഞ്ച്വറി നേടാൻ കഴിവുള്ള ബാറ്റർ ആരാണെന്ന് പറഞ്ഞ് ഗവാസ്കർ

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യ വനിത; നിര്‍മല സീതാരാമന് പ്രഥമ പരിഗണന; പരിഗണന പട്ടികയില്‍ ദക്ഷിണേന്ത്യന്‍ വനിതകള്‍ മാത്രം