മുസ്ലിം ലീഗുകാർ മുന്നോക്ക സംവരണ വിരുദ്ധരുടെ വേഷമണിഞ്ഞ് ന്യൂനപക്ഷ ജനതയെ വഞ്ചിക്കുന്നു: കെ.കെ കൊച്ച്‌ 

മുസ്ലിം ലീഗുകാർ മുന്നോക്ക സംവരണ വിരുദ്ധരുടെ വേഷമണിഞ്ഞ് ദളിത് പിന്നോക്ക ന്യൂനപക്ഷ ജനതകളെ വഞ്ചിക്കുകയാണെന്ന് ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ കൊച്ച്.

കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ  സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നു. സംവരണ കാര്യത്തിൽ ലീഗിന് ആത്മാർത്ഥതയുണ്ടെങ്കിൽ യു.ഡി.എഫ് മുന്നണിയിൽ നിന്ന് പുറത്തു വരണമെന്നും അങ്ങനെ ഇരയ്ക്കും വേട്ടക്കാരനുമൊപ്പമെന്ന നിലപാട് ഉപേക്ഷിക്കണമെന്നും കെ.കെ. കൊച്ച്‌ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ.കെ കൊച്ചിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ലീഗ് ഇരയ്ക്കും വേട്ടക്കാരനുമൊപ്പം

ഗാന്ധി ചതിച്ചതു കൊണ്ടാണ് പ്രത്യേക നിയോജക മണ്ഡലങ്ങൾക്കു പകരം സംവരണം നടപ്പിലാക്കിയത്. പിന്നീട് ഈ.എം.എസ്സിൻ്റെ ചാണക്യബുദ്ധി സാമ്പത്തിക സംവരണം വേണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിച്ചു തുടങ്ങി. ഇതൊന്നും അറിയാത്തവരല്ല മുസ്ലിം ലീഗുകാർ. എന്നിട്ടുമവർ മുന്നോക്ക സംവരണ വിരുദ്ധരുടെ വേഷമണിഞ്ഞ് ദളിത് പിന്നാക്ക ന്യൂനപക്ഷ ജനതകളെ വഞ്ചിക്കുന്നു. ഇപ്പൊഴാകട്ടെ കെ.പി.സി.സി.പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ  സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നു. വസ്തുതകള്‍ ഇപ്രകാരമായിരിക്കെ സംവരണ കാര്യത്തിൽ ലീഗിന് ആത്മാർത്ഥതയുണ്ടെങ്കിൽ യു.ഡി.എഫ്. മുന്നണിയിൽ നിന്ന് പുറത്തു വരിക. അങ്ങനെ ഇരയ്ക്കും വേട്ടക്കാരനും ഒപ്പമെന്ന നിലപാട് ഉപേക്ഷിക്കുക.

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്