സന്ദീപ് വാര്യര്‍ നടത്തുന്നത് അപവാദ പ്രചരണം; ഇതുവരെ തനിക്കെതിരെ ഒരുകേസുമില്ല; തെളിവിനായി വെല്ലുവിളിക്കുന്നു; കോണ്‍ഗ്രസ് വക്താവിനെതിരെ മുംബൈയിലെ സലൂണ്‍ ഉടമ

മലപ്പുറത്തെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കോണ്‍ഗ്രസ് വക്താവ് നടത്തുന്നത് അപവാദ പ്രചാരണമെന്ന് മുംബൈയിലെ സലൂണ്‍ ഉടമ ലൂസി. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന സന്ദീപ് വാര്യര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. കുട്ടികളെയോ അവരോടൊപ്പം വന്ന യുവാവിനെയോ നേരത്തെ അറിയില്ലെന്നും സലൂണ്‍ ഉടമ ചാനലുകളോട് പറഞ്ഞു.

ഇതുവരെ തനിക്കും ഭര്‍ത്താവിനുമെതിരെ ഒരു കേസും ഉണ്ടായിട്ടില്ല. തെളിവ് കാണിക്കാന്‍ വെല്ലുവിളിക്കുന്നു. ഇടക്കാലത്ത് കട അടച്ചിട്ടത് നവീകരണ പ്രവര്‍ത്തികള്‍ക്കായി. അല്ലാതെ ആരും പൂട്ടിച്ചിട്ടില്ലെന്നും ലൂസി വ്യക്തമാക്കി.

നേരത്തെ, പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറിന്റെ റോള്‍ അന്വേഷണ വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരുന്നു.
കോവിഡിന് ഒന്നരവര്‍ഷം മുമ്പ് ഈ സ്ഥാപനത്തിനെതിരെ മുംബൈ പോലീസിന്റെ എന്തെങ്കിലും നടപടി വന്നിരുന്നോ എന്ന് അന്വേഷിക്കണം. എന്തുകൊണ്ടാണ് പേര് മാറ്റി ഈ സ്ഥാപനം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കേണ്ടി വന്നത്? പാലാരിവട്ടംകാരനായ ഒരാളുടെ സലൂണ്‍ ആണിത്. അറിഞ്ഞ വിവരങ്ങള്‍ പൊലീസിന് നല്‍കാന്‍ തയ്യാറാണ്. മാധ്യമങ്ങള്‍ ആരെയും അന്ധമായി വിശ്വസിക്കരുത്. ഒരല്പം അന്വേഷണം ഒക്കെ മുംബൈയിലെ പ്രതിനിധികളെ വിട്ടു നടത്താവുന്നതാണെന്ന് സന്ദീപ് പറഞ്ഞിരുന്നു.

മുംബൈയിലെ പാര്‍ലര്‍ ഉടമ പാലാരിവട്ടംകാരനായ ഒരു പ്രിന്‍സ് ആണെന്ന് വിവരം ലഭിച്ചു. ഏതാനും വര്‍ഷം മുന്‍പ് ഈ സ്ഥാപനത്തില്‍ ( അന്നതിന് വേറെ പേരായിരുന്നു) മുംബൈ പോലീസ് റെയ്ഡ് നടത്തിയതായും നിരവധി മലയാളി പെണ്‍കുട്ടികളെ അടക്കം അനാശാസ്യത്തിന് പിടികൂടിയതായും അന്ന് മനോരമയുടെ മുംബൈ എഡിഷനില്‍ ഇത് വാര്‍ത്തയായി വന്നിരുന്നതായും ആ പ്രദേശത്തുള്ള മലയാളികള്‍ അറിയിച്ചു.

ഇക്കാര്യം സംബന്ധിച്ച് ഇന്ന് മാതൃഭൂമിയില്‍ മാതു ചെറുതായി ഒന്ന് സൂചിപ്പിച്ചപ്പോള്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരുന്ന പാര്‍ലര്‍ ഉടമയുടെ മുഖം വിറളി വെളുത്തുതായി കാണാന്‍ സാധിച്ചു. കേരള പോലീസ് മുംബൈ പോലീസുമായി ബന്ധപ്പെട്ട് ഈ വിവരങ്ങള്‍ അന്വേഷിക്കണം. ഒന്ന് രണ്ട് വര്‍ഷം മുന്‍പ് ഇവിടെ ഒരു മലയാളിയുടെ ദുരൂഹമരണം നടന്നതായും മൃതദേഹം നാട്ടില്‍ കൊണ്ടുവരാതെ അവിടെത്തന്നെ അടക്കിയതായും മുംബൈ മലയാളികളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതെല്ലാം അന്വേഷണ വിധേയമാക്കണം. നാളെ നമ്മുടെ ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വന്നുകൂടാ. അതുകൊണ്ടുതന്നെ ശക്തമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. ഇവിടെ നിന്നും പെണ്‍കുട്ടികളെ കൊണ്ടുപോയവന്റെ പങ്കും അന്വേഷിക്കപ്പെടണം.
രക്ഷിതാക്കളെ കുറ്റം പറഞ്ഞ് ഈ വിഷയം വഴി തിരിച്ചുവിടാന്‍ പലരും ശ്രമിക്കുന്നുണ്ട്. അവരുടെ ഭാഗ്യം കൊണ്ടാണ് പൊന്നുമക്കള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരികെ ലഭിച്ചത്.
ഈ വിഷയത്തില്‍ പൂര്‍ണ്ണമായും രക്ഷിതാക്കള്‍ക്കൊപ്പമാണ്. ആ പാവങ്ങളെ ഇതില്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ