'കേരളത്തിനെ ടൂറിസം ഹബ്ബാക്കുക ലക്ഷ്യം '; വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 93 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തിന്റെ വികസനത്തിനായി 93 കോടി രൂപയുടെ വികസന പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തിന്റെ വികസനം കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വേകുമെന്ന് അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കും. കേരളത്തിനെ ടൂറിസം ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനുമായി തയ്യാറാക്കിയ പ്രത്യേക പദ്ധതിക്കാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

കിഫ്ബി പദ്ധതിയിലൂടെ 93 കോടി രൂപ ചെലവഴിച്ചുക്കൊണ്ട് രണ്ട് ഘട്ടമായാണ് കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നത്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. അതിനാവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കും.

ടൂറിസം വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഡിസൈന്‍ പോളിസിയുടെ ഭാഗമായി സമഗ്രമായൊരു രൂപകല്‍പ്പനയുടെ അടിസ്ഥാനത്തിലായിരിക്കും കോവളം വികസനമെന്നും മന്ത്രി അറിയിച്ചു.

Latest Stories

എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ പങ്കാളിയെന്ന് ‍ഞാൻ ഓർത്തു, ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി വിദ്യ ബാലൻ

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ

ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും...', രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും വിനായകന്‍