'എന്റെ ജോലി ഇതാണെന്ന് അമ്മയ്ക്ക് അറിയാമല്ലോ' അമ്മയുടെ മരണം പോലും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല; നികേഷിനെ കുറിച്ച് എം.പി ബഷീറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ നിയമ നടപടികള്‍ ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരേയും എം.ഡി നികേഷ് കുമാറിനെതിരെയും പൊലീസ് കേസെടുത്തിരിക്കുകയാണ്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ നികേഷ് കുമാറിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച് പ്രമുഖമാദ്ധ്യമപ്രവര്‍ത്തകന്‍ എംപി ബഷീറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.

എംപി ബഷീറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഒരു വാര്‍ത്ത മുന്നില്‍ വന്നുപെട്ടാല്‍, അതുകൊടുക്കുന്നതിനെച്ചൊല്ലി ഒരു ധര്‍മ്മസങ്കടമുണ്ടായാല്‍ എം.വി നികേഷ് കുമാര്‍ എങ്ങനെ പെരുമാറും എന്നതിന് കൂടെ ജോലി ചെയ്ത ഞങ്ങളുടെ മുന്നില്‍ ഒട്ടേറെ അനുഭവങ്ങളുണ്ട്. വ്യക്തിപരമായി നികേഷ് അത്ഭുതപ്പെടുത്തിയ രണ്ട് ഉദാഹരണങ്ങള്‍:
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നുഘട്ടമായിട്ടായിരുന്നു പോളിങ്. എസി നീല്‍സണ്‍ ആണ് ഇന്ത്യാവിഷനു വേണ്ടി എക്സിറ്റ് പോളും ഒപ്പീനിയന്‍ പോളും ചെയ്തത്. ആ തെരഞ്ഞെടുപ്പിലെ ഒരേയൊരു എക്സിറ്റ് പോള്‍. ഘട്ടം ഘട്ടമായുള്ള പോളുകള്‍ക്ക് അന്ന് വിലക്കുണ്ടായിരുന്നില്ല. ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം, ആ ഘട്ടത്തിലെ എക്സിറ്റ് പോളും അടുത്ത രണ്ട് ഘട്ടങ്ങളിലെ ഒപ്പീനിയന്‍ പോളും ചേര്‍ത്ത് ഫലം വന്നു- എല്‍ഡിഎഫിന് 98 സീറ്റ്. യുഡിഎഫ് കേന്ദ്രങ്ങള്‍ ഇളകി മറിഞ്ഞു. ഉമ്മന്‍ ചാണ്ടി പരസ്യമായി ഭീഷണിപ്പെടുത്തി. രണ്ടാംഘട്ടത്തിലെ എക്സിറ്റ് പോള്‍ തടയണം എന്നായിരുന്നു ആവശ്യം. രണ്ടാംഘട്ട പോളിങ് ദിവസമാകുമ്പോഴേക്കും സമ്മര്‍ദ്ദം മുറുകിവന്നു. ചാനലിന്റെ ചെയര്‍മാന്‍ മുനീര്‍ മങ്കടയില്‍ സ്ഥാനാര്‍ത്ഥിയാണ്. എം.വി.ആര്‍ മത്സരിച്ച പുനലൂരില്‍ മൂന്നാംഘട്ടത്തിലായിരുന്നു വോട്ടിങ്. പുനലൂര്‍ ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്നായിരുന്നു നീല്‍സന്റെ കണ്ടെത്തല്‍. ആ സമ്മര്‍ദ്ദത്തെ നികേഷ് എങ്ങനെ നേരിട്ടെന്ന് ഞങ്ങള്‍ക്കറിയില്ല. രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മണിക്കൂറിനകം നീല്‍സണിന്റെ കണക്കു കിട്ടി.
അരമണിക്കൂറിനകം വാര്‍ത്തയും വന്നു. ‘യുഡിഎഫിന്റെ വന്‍മരങ്ങള്‍ കടപുഴകും’ എന്നായിരുന്നു തലക്കെട്ട്. യഥാര്‍ത്ഥ കൗണ്ടിങ് നടന്നപ്പോള്‍ എല്‍ഡിഎഫിന് 98. എം.വി.ആറും മുനീറും കുഞ്ഞാലിക്കുട്ടിയും ആര്‍ ബാലകൃഷ്ണപിള്ളയും സ്വന്തം തട്ടകങ്ങളില്‍ തോറ്റമ്പി.
ഒരു വര്‍ഷം നീണ്ട ഒരു ബഹിഷ്‌കരണമായിരുന്നു യുഡിഎഫ് നല്‍കിയ ശിക്ഷ. നികേഷാണ് തോല്‍പിച്ചത് എന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു.
മറ്റൊന്ന്, ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായിരുന്നു. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നികേഷിന്റെ അമ്മ മരിച്ച വാര്‍ത്ത വന്നു. നികേഷ് ഫ്ളോറില്‍ ഇരിപ്പാണ്. കൂട്ടിക്കൊണ്ടു പോകാന്‍ വന്ന സഹോദരന്‍ രാജേഷ് എത്ര ശ്രമിച്ചിട്ടും നികേഷ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. റിപ്പോര്‍ട്ടര്‍ ഡെസ്‌കില്‍നിന്നും പല ഫോണ്‍കോളുകള്‍ വന്നതിനെ തുടര്‍ന്നാണ് തമ്മനത്തുനിന്നും ഞാന്‍ കളമശ്ശേരിയിലെ ഓഫീസിലേക്ക് ഓടിച്ചെന്നത്. പിസിആറില്‍നിന്നും ഒരു ബ്രേക്ക് പറയിച്ച് ഞാന്‍ നികേഷിനടുത്ത് ചെന്നു. ‘നിങ്ങള്‍ക്ക് വീട്ടില്‍ പോകണോ, ഞാന്‍ ഡെസ്‌കില്‍ ഇരിക്കാം, അപര്‍ണ വായിക്കട്ടെ’ എന്ന് പറഞ്ഞു. അയാളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. ‘എന്റെ ജോലി ഇതാണെന്ന് അമ്മയ്ക്കറിയാമല്ലോ’ എന്നായിരുന്നു നികേഷ് പറഞ്ഞത്. ഞാന്‍ കൂടുതല്‍ നിര്‍ബന്ധിക്കാതെ പിന്‍വാങ്ങി.
വാര്‍ത്തകള്‍ കണ്‍മുമ്പില്‍ വന്നുചാടുമ്പോള്‍ നികേഷ് അത് മാത്രമേ കാണാറുള്ളൂ. അയാളെ നിങ്ങള്‍ക്ക് എളുപ്പം പിന്തിരിപ്പിക്കാനാവില്ല.
നികേഷിന് പിന്തുണ. അഭിവാദ്യങ്ങള്‍.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും