ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് എംവിഡി; വയനാട് എൻഫോഴ്‌സ്മെൻ്റ് ആർടിഒക്ക് റിപ്പോർട്ട് നൽകി

ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് വയനാട് എൻഫോഴ്‌സ്മെൻ്റ് ആർടിഒക്ക് റിപ്പോർട്ട് നൽകി. ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ആകാശ് തില്ലങ്കേരി നടത്തിയ ജീപ്പ് യാത്രയ്‌ക്കെതിരെ ഹൈകോടതിയും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

വയനാട് പനമരം ടൗണില്‍ ആയിരുന്നു നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ യാത്ര. കണ്ണൂരില്‍ നിന്നും വയനാട്ടിലേക്കായിരുന്നു ആകാശ് തില്ലങ്കേരിയുടെയും അനുയായികളുടെയും യാത്ര. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു യാത്ര. മോഡിഫൈ ചെയ്ത വാഹനത്തിലുള്ള യാത്രയുടെ ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ആകാശിനൊപ്പം മറ്റ് രണ്ടുപേരും ദൃശ്യങ്ങളിലുണ്ട്.

യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് ആര്‍ടിഒ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേസമയം മോട്ടോർ വാഹനനിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ നിയമവിരുദ്ധ യാത്രയിൽ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. പൊതുസ്ഥലത്ത് നിയമം ലംഘിച്ചത് ക്രിമിനൽ കേസിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

അതേസമയം ആകാശ് തില്ലങ്കേരി ഓടിച്ചിരുന്ന വാഹനം കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. വാഹനത്തിന്‍റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെ 9 കുറ്റങ്ങളാണ് എംവിഡി ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്. എല്ലാ കേസും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരെയാണ്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്.

Latest Stories

RR VS PBKS: ഒറ്റ മത്സരം കൊണ്ട് സഞ്ജുവും സംഘവും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; സംഭവം ഇങ്ങനെ

പാര്‍ട്ടിയ്ക്ക് വിധേയനാകണം, പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്; ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പാലക്കാട് അമ്മയുടെ കൊടും ക്രൂരത, 4 വയസ്സുകാരനെ 25 അടി താഴ്ചയുള്ള കിണറ്റിലെറിഞ്ഞു; മോട്ടോർ പൈപ്പിൽ പിടിച്ചുനിന്ന കുഞ്ഞിനെ രക്ഷിച്ചത് നാട്ടുകാർ

സിമ്പു മുതൽ ധനുഷ് വരെ...തൊട്ടതെല്ലാം പൊള്ളി, എന്നിട്ടും തെന്നിന്ത്യയിലെ താര റാണി; ഇത്രയും വിവാദങ്ങളോ?

'അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികൾ, ഇവർക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കണം'; അക്യുപങ്ങ്ചർ ചികിത്സയ്ക്കെതിരെ മുഖ്യമന്ത്രി

'എന്റെ മിടുക്കുകൊണ്ടല്ല മാര്‍പാപ്പയായത്, ദൈവ സ്‌നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു'; ലിയോ പതിനാലാമാന്‍ മാര്‍പാപ്പ

ചോറ് ഇന്ത്യയില്‍ കൂറ് ചൈനയോട്, ബംഗ്ലാദേശ് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണവും നിരോധനവും; കരമാര്‍ഗമുള്ള കച്ചവടത്തിന് പൂട്ടിട്ട് വാണിജ്യ മന്ത്രാലയം

ആഗോള കത്തോലിക്കാ സഭക്ക് പുതിയ ഇടയൻ; ലിയോ പതിനാലാമൻ മാര്‍പാപ്പയായി സ്ഥാനമേറ്റു, മനുഷ്വത്വമാകണം സഭയുടെ മാനദണ്ഡമെന്ന് മാര്‍പാപ്പ

ആളെക്കൊല്ലി കടുവയെ പിടികൂടാനെത്തിയ കുങ്കിയാന ഇടഞ്ഞു; പാപ്പാന്‍ ആശുപത്രിയില്‍; കാളികാവില്‍ ജനരോഷം; പ്രതിരോധിക്കാനാവാതെ വനംവകുപ്പ് പ്രതിസന്ധിയില്‍

ഇന്ത്യ ചെയ്യുന്നതെല്ലാം അനുകരിക്കാന്‍ പാകിസ്ഥാന്‍; ലോകത്തോട് നിലപാട് വ്യക്തമാക്കാന്‍ പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ പാകിസ്ഥാനും