ജനിച്ച് വീണ് മണിക്കൂറുകൾ മാത്രം, കുഞ്ഞിക്കണ്ണുകൾ തുറന്നപ്പോ അമ്മ അടുത്തില്ല; കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ വനം വകുപ്പിന്റെ പരിചരണത്തിൽ

പത്തനംതിട്ട കുറുമ്പൻമൂഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് കൂട്ടം തെറ്റിയ കുട്ടിക്കൊമ്പനെ കണ്ടെത്തി. പ്രസവിച്ച് ആധികം സമയമായിട്ടില്ലാത്ത കുട്ടിയാനയെയാണ് കണ്ടെത്തിയത്. പ്രസവിച്ച് കണ്ണുകൾ തുറന്നപ്പോഴേക്കും കൂട്ടം തെറ്റിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. അവശനിലയാലാണ് ആനക്കുട്ടിയുള്ളത്.

അമ്മയുടെ പരിചരണം കിട്ടാത്തതാണ് ആനക്കുട്ടിയുടെ നില വഷളാക്കിയിരിക്കുന്നത്. റബ്ബര്‍ വെട്ടാന്‍ പോയ ആളാണ് ആദ്യമായി ആനക്കുട്ടിയെ കാണുന്നത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വെച്ചൂച്ചിറയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നല്‍കി. വിദഗ്ധ ചികിത്സക്കായി വൈകാതെ കോന്നി ആനക്കൂട്ടിലേക്ക് മാറ്റും.

ഇന്നലെ രാത്രിയാണ് റബ്ബര്‍ തോട്ടത്തില്‍ കുട്ടിയാന ജനിച്ചുവീണത്. ഉയര്‍ന്ന പ്രദേശത്താണിത്. കുട്ടിയാന ഇവിടെ നിന്ന് താഴേക്ക് നിരങ്ങി വീണതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതോടെ കുട്ടിയാനയെ കണ്ടെത്താന്‍ ആനക്കൂട്ടത്തിന് കഴിയാതെ പോയതാവാം. അങ്ങനെയാണ് ഒറ്റപ്പെട്ട നിലയില്‍ കുട്ടിയാനയെ ഇന്ന് അവശനിലയില്‍ കണ്ടെത്തിയത്.

Latest Stories

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍