മഞ്ചേശ്വരം കോഴ: സുരേന്ദ്രന് പുറമെ കൂടുതല്‍ ബി.ജെ.പി നേതാക്കളെ പ്രതിചേർക്കും, നിർണായക തെളിവ് ലഭിച്ചതായി സൂചന

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴ കേസില്‍ മറ്റ് ബിജെപി നേതാക്കളെ കൂടി പ്രതിചേർക്കും. കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാവും മറ്റ് നേതാക്കളെ പ്രതിചേർക്കുക. അന്വേഷണ സംഘത്തിന് നിർണായക തെളിവ് ലഭിച്ചതായി സൂചന.

പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മുന്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുന്ദര പറഞ്ഞിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി എഫ്‌ഐആറില്‍ ചേര്‍ക്കാനാണ് നീക്കം. ബിജെപി പ്രാദേശിക നേതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തേക്കും.

കാസർഗോഡ് അട്കത്ത് ബയലിലെ കെ സുരേന്ദ്രൻ താമസിച്ച സ്വകാര്യ ഹോട്ടലിലും ജോഡ്കല്ലിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പൊലീസ് നടത്തിയ പരിശോധനയിൽ നിർണായക തെളിവ് ലഭിച്ചതായാണ് സൂചന. കെ സുന്ദരയുടെ മൊഴിയെ ബലപ്പെടുത്തുന്ന ഡിജിറ്റൽ തെളിവുകളടക്കം ഇവിടെ നിന്നും ലഭിച്ചതായാണ് വിവരം. നാമനിർദേശ പത്രിക പിൻവലിക്കാൻ രേഖകൾ ശരിയാക്കിയത് കെ സുരേന്ദ്രൻ താമസിച്ച ഹോട്ടലിൽ വെച്ചാണെന്ന് കെ.സുന്ദര മൊഴി നൽകിയിരുന്നു. ഇതിന്‍റെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജോഡ്കല്ലിലെ കെ. സുരേന്ദ്രന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലും അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കെ സുന്ദരയെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ താമസിപ്പിച്ചതിന്‍റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഈ മാസം 29നും 30നും സുന്ദരയുടെയും അമ്മ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കളുടെയും രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. ഇതിന് ശേഷം കേസിൽ മറ്റ് ബിജെപി നേതാക്കളെ കൂടി പ്രതിചേർക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം