'കീടം പരാമർശം ബോധപൂർവം പറഞ്ഞത്, നികൃഷ്ടജീവി പരാമർശത്തിന് അർഹതപ്പെട്ട ആളാണ് മിനി'; അധിക്ഷേപം ആവർത്തിച്ച് പിബി ഹർഷകുമാർ

ആശ വർക്കർമാരുടെ സമര നേതാവ് എസ് മിനിയെ വീണ്ടും അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പിബി ഹർഷകുമാർ. മിനിക്കെതിരായ കീടം പരാമർശം ബോധപൂർവം പറഞ്ഞതാണെന്ന് പിബി ഹർഷകുമാർ പറഞ്ഞു. നികൃഷ്ടജീവി പരാമർശത്തിന് അർഹതപ്പെട്ട ആളാണ് മിനിയെന്നും മിനി നാക്കിന് എല്ലില്ലാത്ത എന്തും വിളിച്ചുപറയുന്ന ആളെന്നും പിബി ഹർഷകുമാർ പറഞ്ഞു.

‘മിനി സാംക്രമിക രോഗം പടർത്തുന്ന കീടം’ എന്നായിരുന്നു പിബി ഹർഷകുമാർ ഉന്നയിച്ച അധിക്ഷേപ പരാമർശം. സമരത്തിന്റെ ചെലവിൽ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണെന്നും പിബി ഹർഷകുമാർ പരിഹസിച്ചിരുന്നു. ബസ് സ്റ്റാൻഡുകളിൽ പാട്ടകുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിന് പിന്നിലെന്നും അതിന്റെ നേതാവാണ് മിനി എന്നും പിബി ഹർഷകുമാർ പറഞ്ഞിരുന്നു.

അധിക്ഷേപ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി മിനി രംഗത്തെത്തിയിട്ടിരുന്നു. സിഐടിയുക്കാർ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്ന് മിനി പറഞ്ഞു. തന്നെ നികൃഷ്ട ജീവിയെന്നു വിളിച്ചില്ലല്ലോ എന്നും മിനി പറഞ്ഞു. തന്നെ നികൃഷ്ട ജീവിയെന്നു വിളിച്ചില്ലല്ലോ എന്നതിൽ ആശ്വാസമെന്നും ആശവർക്കർമാരുടെ സമരത്തോടെ സിഐടിയുവിൻ്റെ ആണിക്കല്ല് ഇളകിയെന്നും ആക്ഷേപങ്ങൾക്ക് പൊതുജനം മറുപടി നൽകുമെന്നും മിനി പറഞ്ഞിരുന്നു.

Latest Stories

'അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാം'; കെ കെ ശൈലജ

ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പതിനഞ്ചാം ദിവസം പാലക്കാട് വോട്ട് ചെയ്യാനെത്തി, കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

'രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണം'; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

'ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവ്'; വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍; 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഉപയോഗിക്കാം

'മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണം നടത്താൻ 'അമ്മ' നേതൃത്വം ബാധ്യസ്ഥർ'; ബാബുരാജ്

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം