‘നവകേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി, തെളിവുകള്‍ പുറത്തു വിട്ടാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും’; ഒളിയമ്പുമായി പി വി അന്‍വര്‍

നവകേരള സദസിന്റെ പേരില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്ന ആരോപണവുമായി പി വി അന്‍വര്‍. ഇതിന്റെ തെളിവുകള്‍ പുറത്തു വിട്ടാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും പിവി അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തീരുമാനത്തിന് പിന്നാലെയാണ് ഒളിയമ്പുമായി പിവി അന്‍വര്‍ രംഗത്തെത്തുന്നത്.

എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കെതിരെ തെളിവുകള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി പി വി അന്‍വര്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ നവകേരള സദസിന്റെ പേരില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസും സ്റ്റാഫും കരാറുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് അന്‍വറിന്റെ ഗുരുതര ആരോപണം.

തനിക്കെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസും, ആര്യാടന്‍ ഷൗകത്തും വ്യക്തി ഹത്യ നടത്തുകയാണെന്നാണ് അന്‍വറിന്റെ ആരോപണം. പരിധിവിട്ടാല്‍ ഇവര്‍ക്കെതിരായ പല തെളിവുകളും പുറത്ത് വിടും. പിഎ മുഹമ്മദ് റിയാസ് നവകേരള സദസ്സിന്റെ പേരില്‍ കരാറുകാരെ ഭീഷണിപ്പെടുത്തി പണം പിരിച്ചതിന്റെ തെളിവുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.

Latest Stories

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, 5 പേര്‍ ഐസിയുവിൽ, ജാഗ്രത

യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി, റെക്കോഡുകൾ തകരുന്നു; ഇന്ത്യൻ സീനിയർ ടീമിലേക്ക് അവകാശവാദം ഉന്നയിച്ച് 14 കാരൻ

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

IND VS ENG: "ഈ മാന്യനെ ഞാൻ ‌ടീമിലേക്ക് തിരഞ്ഞെടുക്കില്ല": ഇന്ത്യൻ താരത്തിനെതിരെ ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ

കോഹ്‌ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ്: ആരാധകരുടെ ആശങ്ക സത്യമായി, സ്ഥിരീകരണവുമായി ബിസിസിഐ

'ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും, പണി ഉടൻ പൂര്‍ത്തിയാക്കും'; മന്ത്രി ആർ ബിന്ദു

ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിൽ, കഥാപാത്രം ആവശ്യപ്പെടുമ്പോൾ അത് ചെയ്യുകയല്ലാതെ വേറെ വഴിയില്ല, കാലാപാനി രം​ഗത്തെ കുറിച്ച് മോഹൻലാൽ

സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!

ബിഹാറിലെ കോണ്‍ഗ്രസിന്റെ 'പാഡ്മാന്‍' നമ്പറേല്‍ക്കുമോ?; സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!

‘സ്കൂൾ സമയമാറ്റം പിൻവലിക്കുന്നത് പരിഗണനയിൽ ഇല്ല, തീരുമാനം കോടതി നിർദ്ദേശപ്രകാരം എടുത്തത്’; മന്ത്രി വി ശിവൻകുട്ടി