മിനിമം ശമ്പളം 40,000 രൂപയാക്കണം; സംസ്ഥാനത്ത് നാളെ നഴ്‌സുമാരുടെ പണിമുടക്ക്

സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ശനിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്.

പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരിൽ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും. ‘അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയർത്തിയാണ് നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്. തുല്യജോലിക്ക് തുല്യ വേതനം, നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, മറ്റു ആശുപത്രി ജീവനക്കാർക്ക് ആനുപാതികമായ ശമ്പള വർധന, എന്നിങ്ങനെയുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് പണിമുടക്ക്.

സമരത്തിൽ എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകരും പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. തൃശ്ശൂരിൽ നടക്കുന്ന അവകാശ പ്രഖ്യാപന സമ്മേളനത്തോടെ സമരത്തിന്റെ അടുത്ത ഘട്ടങ്ങൾ തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Latest Stories

പെരിഞ്ഞനം ഊർജ സ്വയംപര്യാപ്തതാ മാതൃക ദേശീയ ശ്രദ്ധ നേടുന്നു; മുംബൈ കാലാവസ്ഥാ ഉച്ചകോടിയിൽ വിശദമായ ചർച്ച

'ആത്മഹത്യയുടെ വക്കിലെത്തിയെന്ന് തന്ത്രി പറഞ്ഞു, എന്തിന് ഇങ്ങനെ ക്രൂശിക്കണം?'; തന്ത്രിക്കെതിരായ കേസിൽ സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഉഷയുടെ ശസ്ത്രക്രിയ നാളെ

'കേരളം പ്രത്യേക രാജ്യമല്ല, സംസ്ഥാനമാണ്'; കേരള നേറ്റിവിറ്റി കാർഡ് ബില്ലിൽ സംസ്ഥാന സർക്കാരിനെതിരെ പ്രകാശ് ജാവ്‌ദേക്കർ

'ഇത്രയും ദേഷ്യം നമ്മളോടു കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്കു നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും'; കേരള സ്റ്റോറി 2യ്ക്കെതിരെ വേടൻ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വസിക്കാം; ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വർധിപ്പിച്ച് ഉത്തരവ്

'സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റ് യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം'; സർക്കാരിനെതിരെ തന്ത്രി

അടുത്ത പത്ത് ദിവസത്തിനുള്ളിൽ ലോകം അത് അറിയും : ഡൊണാൾഡ് ട്രംപ്

'വോട്ട് ലക്ഷ്യം വച്ചുള്ള പുനരധിവാസമല്ല, ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കൽ'; ഏപ്രിൽ 30ന് മുമ്പ് വയനാട് ദുരന്തബാധിതർക്ക് വീട് കൈമാറും: മന്ത്രി കെ. രാജൻ

'വീണ ജോർജിനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിക്കില്ല'; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്