സിമൻറ് വില വർദ്ധന; നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി

സംസ്ഥാനത്ത് സിമന്റ് വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി പി രാജീവ് സിമന്റ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് യോഗം. അടുത്ത മാസം ഒന്നുമുതല്‍ ഒരു ചാക്ക് സിമന്‍റിന് 30 രൂപ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. ലോക്ക്ഡൌണ്‍ തുടങ്ങുമ്പോള്‍ 50 കിലോഗ്രാമിന്‍റെ ഒരു ചാക്ക് സിമന്‍റിന് 420 രൂപയായിരുന്നു വില.

ഇത് 50 മുതല്‍ 60 രൂപവരെ കൂട്ടി ഒരു ചാക്ക് സിമന്‍റിന് നിലവില്‍ ശരാശരി 480 രൂപയായി.  ജൂണ്‍ ഒന്ന് മുതല്‍ 30 രൂപ കൂടി വീണ്ടും ഒരു ചാക്ക് സിമന്‍റിന് കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. ഇതോടെ ആദ്യമായി 50 കിലോ ഗ്രാമിന്‍റെ ഒരു ചാക്ക് സിമന്‍റിന്‍റെ വില അഞ്ഞൂറ് രൂപക്ക് മുകളിലെത്തും. ഇത് നിര്‍മ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും എന്നാണ് ആശങ്ക.

പതിനൊന്ന് ലക്ഷം ടണ്‍ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ശരാശരി സിമന്‍റ് ഉപഭോഗം. ഇതില്‍ 97 ശതമാനവും സ്വകാര്യ കമ്പനികളാണ്  വിതരണം ചെയ്യുന്നത്. സ്റ്റീല്‍, ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ വിലയും കൂട്ടിയിട്ടുണ്ട്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിലച്ച മട്ടാണ്. ഈ സാഹചര്യത്തില്‍ സിമന്‍റ് വില നിയന്ത്രക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.

Latest Stories

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ