''മീര'' വിളി വിവാദം: കോണ്‍ഗ്രസിന് വെളിപാട് ഉണ്ടായത് ഏ.കെ.ജി.യെയും കെ.ആര്‍.മീരയേയും തെറിവിളിച്ചു കഴിഞ്ഞപ്പോള്‍; മുല്ലപ്പള്ളിയെയും തെറിവിളിക്കാന്‍ ബല്‍റാം ആഹ്വാനം ചെയ്യുമോയെന്നും എംബി രാജേഷ് എംപി

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനത്തിന് പിന്നാലെ വി.ടി. ബല്‍റാം എംഎല്‍എക്കെതിരെ എംബി രാജേഷ് എംപി.
കണ്ണില്‍കണ്ടവരെയെല്ലാം തെറിവിളിക്കാനുള്ള വിശേഷാധികാരം എം.എല്‍.എക്കില്ലെന്ന് പറഞ്ഞതിന് വാനരസേനയെക്കൊണ്ട് എന്നെ തെറിവിളിപ്പിച്ചു. ഇപ്പോള്‍ ഇതാ മുല്ലപ്പള്ളിയും അതുതന്നെ പറയുന്നു. ഏ.കെ.ജി.യെയും കെ.ആര്‍.മീരയേയുമൊക്കെ തെറിവിളിച്ചു കഴിഞ്ഞ ശേഷമാണ് മുല്ലപ്പള്ളിയുടെ വെളിപാട്. മീരയുടെ പേര് എങ്ങനെയാണ് വിളിക്കേണ്ടതെന്ന് അനുയായികള്‍ക്ക് പഠിപ്പിച്ചു കൊടുത്ത നേതാവ് മുല്ലപ്പള്ളിയുടെ പേരും വേണ്ടവിധത്തില്‍ വിളിക്കാന്‍ ആഹ്വാനം ചെയ്യുമോയെന്നും എം.ബി രാജേഷ് ഫെയ്‌സ്ബുക്കില്‍ ചോദിച്ചു.

വി ടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം പാലിക്കാന്‍ ബല്‍റാം തയാറാകണമെന്നും അദ്ദേഹത്തോട് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ന്യൂസ് 18 കേരളത്തിലെ വരികള്‍ക്കിടയില്‍ എന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. കെ ആര്‍ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ലെന്നും അധിക്ഷേപസ്വരത്തില്‍ പൊതുപ്രവര്‍ത്തകര്‍ സംസാരിക്കുന്നത് നല്ല ലക്ഷണമല്ലെന്നും മുല്ലപ്പള്ളി ചൂണ്ടികാട്ടി.

കെ ആര്‍ മീര കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിച്ചയാളാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബല്‍റാമിന്റെ എകെജി വിരുദ്ധ പരാമര്‍ശം തനിക്ക് വേദനയുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍മീഡിയയില്‍ പ്രതികരണം നടത്തുന്നവരെ നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കിട്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അനുഭാവികളുള്ള ഗ്രൂപ്പുകള്‍ പോലും ആരോഗ്യപരമായ വിമര്‍ശനമല്ല നടത്തുന്നത്. സോഷ്യല്‍മീഡിയക്ക് കോഡ് ഓഫ് കോണ്ടക്ട് വേണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ