കത്ത് ആര്‍ക്കും കൊടുത്തിട്ടില്ല; ചില സംശയങ്ങള്‍; അന്വേഷണം വേണം; വ്യാജമെന്ന് പറയാതെ മേയര്‍; കള്ളനെ പോലെ മാധ്യമങ്ങള്‍ തന്നെ പിന്തുടര്‍ന്നുവെന്ന് ആര്യ

തിരുവനന്തപുരം കോര്‍പറേഷനിലെ ഒഴിവ് വന്ന താല്‍ക്കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടിക്കാനെ നിയമിക്കാനായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. പുറത്തുവന്ന കത്ത് വ്യാജമാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ആര്യ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിയമനത്തിന് കത്ത് നല്‍കുന്ന രീതി സിപിഎമ്മിനില്ല. പുറത്തുവന്ന കത്തില്‍ ചില സംശയങ്ങള്‍ തനിക്കുണ്ടെന്നും അവര്‍ പറഞ്ഞു. ഓഫീസിനെ സംശയിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു.

തന്നെ ഒരു കള്ളനെപോലെ മാധ്യമങ്ങള്‍ പിന്തുടരുകയാണെന്നും ആര്യ പറഞ്ഞു. മേയറായി താന്‍ ചുമതലയേറ്റപ്പോള്‍ മുതല്‍ വേട്ടയാടല്‍ നടത്തുകയാണ്. അഴിമതി തടയാനും ശക്തമായ നടപടി എടുക്കാനുമാണ് താന്‍ ശ്രമിക്കുന്നത്. ഭരണസമിതിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുകയാണെന്നും മേയര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തര്‍ നിരന്തരം ചോദിച്ചിട്ടും കത്ത് വ്യാജമെന്ന് പറയാന്‍ ആര്യ രാജേന്ദ്രന്‍ തയാറായിട്ടില്ല. കത്ത് പുറത്തുവന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമാണ് അവര്‍ പറഞ്ഞത്.

പുറത്തുവന്ന കത്തിനെ അപ്പാടെ തള്ളിയാണ് പാര്‍ട്ടിക്ക് മേയര്‍ രാവിലെ വിശദീകരണം നല്‍കിയിയത്. മേയര്‍ എന്ന നിലയില്‍ താന്‍ കത്ത് തയാറാക്കിയിട്ടില്ലെന്നും കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്നും ആര്യ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

ഇന്നു രാവിലെ ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പനെ ഫോണില്‍ വിളിച്ചാണു മേയര്‍ വിശദീകരണം നല്‍കിയത്. തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ചുള്ള കത്താണ് പുറത്തുവന്നത്. വിഷയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. മേയര്‍ ഒപ്പിട്ട കത്തുകള്‍ സിപിഎം ഓഫിസുകളിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, താല്‍ക്കാലിക നിയമനത്തിനായി ആളുകളെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് വ്യാജമാണെന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് വലിയ തിരിച്ചടിയായിട്ടുണ്ട്. കത്ത് വ്യാജമല്ലന്ന് ഇതുവരെ പാര്‍ട്ടി പറഞ്ഞിട്ടില്ല. വ്യാജ കത്താണെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടിവരും. അതുണ്ടാക്കിയവര്‍ കേസില്‍ പ്രതികളാവുകയും ചെയ്യും.അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് സി പി എം ശ്രമിക്കുന്നത്.

എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് സി പി എം നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്്. ഒരണ്ണമല്ല രണ്ട് കത്താണ് പുറത്തുവന്നിരിക്കുന്നത് ഒന്ന് സി പി എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി ആര്‍ അനില്‍ എഴുതിയ കത്തും മറ്റൊന്ന് മേയര്‍ എഴുതിയ കത്തും. രണ്ടിന്റെയും അടിസ്ഥാനം താല്‍ക്കാലിക നിയമനങ്ങള്‍ തന്നെയാണ്.ഇതേ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഇടപെട്ട് ഒഴിവുകളില്‍ നിയമനം എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴിയാക്കിയിട്ടുണ്ട്.

Latest Stories

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി