മരട്: ഫ്‌ളാറ്റുകളില്‍ പൊളിക്കുന്നതിനായി സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ തുടങ്ങി

മരടില്‍ പൊളിക്കാനുള്ള ഫ്‌ളാറ്റുകളില്‍ സ്ഫാടകവസ്തുക്കള്‍ നിറയ്ക്കാന്‍ തുടങ്ങി. പൊളിക്കാനുള്ള  വിദഗ്ധരെത്തിയിട്ടുണ്ട്. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഫ്ളാറ്റുകളില്‍ ആദ്യത്തെതായ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ ശനിയാഴ്ച രാവിലെ ആറു മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങിയി.

ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫിസ് എന്‍ജിനീയറിംഗാണ് ഇവിടെ സ്ഫോടനം നടത്തുന്നത്. സ്ഫോടനത്തിനുള്ള അനുമതി വെള്ളിയാഴ്ച വൈകീട്ട് പെട്രോളിയം ആന്‍ഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) െഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ. ആര്‍. വേണുഗോപാല്‍ നല്‍കിയതിനെ തുടര്‍ന്നാണിത്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സ്‌ഫോടക വിദഗ്ധര്‍ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ എത്തിയത്. ഏഴരയോടുകൂടി സ്‌ഫോടക വസ്തുക്കളും എത്തി. അങ്കമാലിയില്‍ നിന്ന് പൊലീസിന്റെ അകമ്പടിയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ മരടില്‍ എത്തിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ അവസാനിക്കുമെന്നാണ് വിവരം. 200 കിലോയ്ക്കു മുകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഹോളിഫെയ്ത്ത് കെട്ടിടം തകര്‍ക്കാന്‍ വേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട.

അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിക്കുന്നത്. ഒഴിപ്പിക്കല്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ശനിയാഴ്ച വൈകിട്ട് ഏഴിന് യോഗം വിളിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ