മാര്‍പാപ്പയുടെ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്ഥാനമൊഴിയണം ; ബിഷപ്പ് ഹൗസിന് മുമ്പില്‍ അല്‍മായ പ്രതിഷേധ സംഗമം

മാര്‍പാപ്പയുടെ ഉത്തരവുകളും സിനഡ് തീരുമാനങ്ങളും എറണാകുളം – അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കാന്‍ പൂര്‍ണ അധികാരങ്ങളോടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ മാര്‍ ആന്‍ഡ്രൂസ് താഴത്തിന് അപ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം എത്രയും വേഗം തൽസ്ഥാനം ഒഴിയണമെന്ന് ബിഷപ്പ് ഹൗസിനു മുമ്പില്‍ നടത്തിയ അല്‍മായ പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

നിയമിതനായി 9 മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് മാത്രമല്ല അതിരൂപതയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും വിമത വൈദികരുടെ നിയമ ലംഘനങ്ങള്‍ കൂടുതലാകുകയുമാണു് ചെയ്തത്. മേലധികാരികളെ അനുസരിക്കാത്ത കൂരിയ പിരിച്ചു വിടാത്തതിനും, അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കാത്തതിനും, ഗുരുതരമായ തെറ്റുകള്‍ ചെയ്ത 33 വൈദികര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തതിനും, ബസിലിക്ക ദേവാലയം അടച്ചിടുന്നതിന് കാരണക്കാരനായ ഫാ. ആന്റണി നരികുളത്തെ ട്രാന്‍സ്ഫര്‍ ചെയ്യാത്തതിനും, മുഴുക്കുളം , തിരുവാങ്കുളം പള്ളികളിലെ പ്രതിസന്ധികള്‍ പരിഹരി പരിഹരിക്കപ്പെടാത്തതിന്റെയും മുഴുവന്‍ ഉത്തരവാദിത്വവും അപ്പസ്‌തോലിക് അഡ്മിനിസ്റ്റേറ്റര്‍ ക്കാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.

സിറോ മലബാര്‍ അല്‍മായ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം ജനറല്‍ കണ്‍വീനര്‍ മത്തായി മുതിരേന്തി നിര്‍വഹിച്ചു. ജോര്‍ജ് ജോസഫ്, സീലിയ ആന്റണി, ജിനോ ജോണ്‍, സേവ്യര്‍ മാടവന, പോള്‍ ചിതലന്‍, ജെയ്ജു വര്‍ഗീസ് പാറയില്‍, ജോണി തോട്ടക്കര, അലക്‌സാണ്ടര്‍ തിരുവാങ്കുളം, ജോസ് പൈനാടത്ത്, ജോസി ജെയിംസ്, തോമസ് താഴനാനി, അമല്‍ ചെറുതുരുത്തി, ജോസ് മാളിയേക്കല്‍, കുര്യന്‍ അത്തിക്കുളം, ബേബി പൊട്ടനാനി എന്നിവര്‍ പ്രസംഗിച്ചു. ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും ബിഷപ്പ് ഹൗസിനു മുന്നിലേക്ക് നടത്തിയ പ്രകടനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി