ഫോണ്‍കെണി; ശബ്ദം ആരുടേതാണെന്നറിയില്ല; എല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ശശീന്ദ്രന്‍; 'നിയമപരമായ നടപടികളിലൂടെ നേരിടും'

മംഗളം ഫോണ്‍കെണി കേസില്‍ പറയാനുള്ളതെല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് എന്‍സിപി എംഎല്‍എ എകെ ശശീന്ദ്രന്‍ . ഇനിയെല്ലാം കോടതി തീരുമാനിക്കട്ടേയെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു. നിയമപരമായ നടപടികളിലൂടെയാണ് എല്ലാം നേരിടാന്‍ ശ്രമിക്കുന്നത്. ഫോണിലെ ശബ്ദം ആരുടേതെന്ന് അറിയില്ലെന്നും നിയുക്തമന്ത്രി ന്യൂസ് അവറില്‍ പറഞ്ഞു.

അതേസമയം കേസില്‍ കുറ്റവിമുക്തനായി മന്ത്രിസഭയിലേക്ക് തിരിച്ചെത്താന്‍ ഒരു ദിനം മാത്രം ശേഷിക്കേ ശശീന്ദ്രന് കനത്ത തിരിച്ചടി. മുന്‍മന്ത്രി എകെ ശശീന്ദ്രനെ ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഇന്നു ഉച്ചയ്ക്കാണ് പുതിയ ഹര്‍ജി എത്തിയത്.

കീഴ്ക്കോടതി വിധി റദ്ദാക്കി കേസില്‍ നിയമ നടപടി തുടരണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. നാളെ ശശീന്ദ്രന്‍ പ്രതിജ്ഞ ചെയ്യുന്ന സമയത്ത് തന്നെയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത്. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ് ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ എന്‍സിപി നേതൃത്വം തീരുമാനിച്ചത്. ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സിപിഐഎമ്മിനും എല്‍ഡിഎഫിനും എതിരഭിപ്രായമില്ലായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി എത്തിയതോടെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വൈകുമെന്നുള്ള സൂചനവും പുറത്തുവന്നിട്ടുണ്ട്.

പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് അംഗീകരിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധി വന്നിരുന്നത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്നാവശ്യപ്പെട്ട് അവസാനനിമിഷം സമര്‍പ്പിച്ച സ്വകാര്യഹര്‍ജിയും കോടതി തള്ളി. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിമാറ്റവും കേസ് എളുപ്പത്തില്‍ തീര്‍ക്കണമെന്ന ശശീന്ദ്രന്റെ വാദവും കോടതി അംഗീകരിച്ചതോടെയാണ് മന്ത്രി സ്ഥാനത്തേക്കുള്ള മടക്കത്തിന് വഴി തെളിഞ്ഞത്.

ഇതിനിടെ ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിമാറ്റം പേടിമൂലമാണെന്നു ചൂണ്ടികാട്ടിയെത്തിയ പതുതാല്‍പര്യ ഹര്‍ജി , ശശീന്ദ്രന്റെ കേസില പെട്ടെന്ന് താല്‍പര്യമുണ്ടാവന്‍ കാര്യമെന്തെന്ന ചോദ്യമുന്നയിച്ച് കോടതി തള്ളി. തിരുവനന്തപുരം തൈക്കാട് രണ്ടുവര്‍ഷം മുന്‍പ് താമസിച്ച് സ്ഥലം മാറിപ്പോയ മഹാലഷ്മിയുടെ പേരില്‍ ഇതേ മേല്‍വിലാസത്തില്‍ ഹര്‍ജിയെത്തുകയായിരുന്നു.

Latest Stories

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ