ജനകീയ ഹോട്ടലിന്റെ കിണറ്റില്‍ സോപ്പുപൊടി കലക്കിയ മമ്മൂട്ടി അറസ്റ്റില്‍; പ്രതികാരം കച്ചവടം കുറഞ്ഞതിന്

കുടുംബശ്രീയുടെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പ് പൊടി കലക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ജനകീയ ഹോട്ടലിന് സമീപം മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മൂട്ടിയാണ് അറസ്റ്റിലായത്. വെണ്ണിയോട് ടൗണിലുള്ള ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റിലാണ് ഇയാള്‍ സോപ്പുപൊടി കലക്കിയത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളം പമ്പ് ചെയ്തപ്പോള്‍ വെള്ളം പതഞ്ഞു പൊങ്ങുകയും അതില്‍ നിന്ന് സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഹോട്ടലിലെ ജീവനക്കാര്‍ സംഭവത്തെ കുറിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്തിലും പൊലീസിലും പരാതി നല്‍കി. തുടര്‍ന്നുള്ള പരിശോധനയില്‍ കിണറ്റില്‍ സോപ്പുപൊടി കലര്‍ത്തിയതായി കണ്ടെത്തുകയായിരുന്നു,

പൊലീസ് മമ്മൂട്ടിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ അയാള്‍ കുറ്റസമ്മതം നടത്തി. ജനകീയ ഹോട്ടല്‍ പ്രവര്‍ത്തന ആരംഭിച്ചതോടെ തന്റെ ഹോട്ടലിലെ കച്ചവടം കുറഞ്ഞുവെന്നും ഇത് തുടര്‍ന്നുള്ള പ്രതികാരമായി കിണറ്റില്‍ സോപ്പുപൊടി കലക്കുകയായിരുന്നു എന്നും മമ്മൂട്ടി പൊലീസിനോട് പറഞ്ഞു.

വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുമെന്നും, അതില്‍ കീടനാശിനിയോ മറ്റോ കലര്‍ത്തിയതായി കണ്ടെത്തിയാല്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്നും കമ്പളക്കാട് പൊലീസ് അറിയിച്ചു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും