'ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേരുക'; വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ പ്രതികരിച്ച് എം സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലായെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ഇത്തരം ഘട്ടങ്ങളിൽ ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേരുക. അത്തരം ശക്തികൾക്കെതിരായി ഉള്ള നിലപാട് തുടരുമെന്നും സ്വരാജ് വ്യക്തമാക്കി.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിൻ്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്. അന്ന് അപ്രഖ്യാപിത ഘടകകക്ഷിയായാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്. ആര്യാടൻ മുഹമ്മദ് ജമാഅത്തെ ഇസ്ലാമിയെ എതിർത്ത സംഭവത്തിൽ കോൺഗ്രസ് തന്നെ വിശദീകരണം നൽകട്ടെയെന്ന് സ്വരാജ് പറഞ്ഞു. അവരുടെ യുഡിഎഫ് പിന്തുണ തങ്ങളെ ബാധിക്കുന്ന കാര്യമല്ലായെന്നും പ്രചാരണത്തിൻ്റെ ആദ്യഘട്ടം ഇന്നത്തോടെ അവസാനിക്കുമെന്നും സ്വരാജ് കൂട്ടിചേർത്തു.

അതേസമയം, നിലമ്പൂരിൽ വൈദ്യുതി ആഘാതമേറ്റ് അനന്തുവെന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ജില്ലാ ആശുപത്രി റോഡ് ഉപരോധിച്ച യുഡിഎഫ് പ്രവർത്തി ശരിയായില്ലായെന്ന് സ്വരാജ് പറഞ്ഞു. മനുഷ്യത്വരഹിതമായ പ്രവർത്തിയാണതെന്നും ഇനിയത് ആവർത്തിക്കില്ലായെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും സ്വരാജ് പറഞ്ഞു.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്