കന്നുകാലി വില്‍പ്പനയ്ക്ക് ആപ്പുകള്‍; തീറ്റയ്ക്കായി സൊമാറ്റോ, സ്വിഗ്ഗി മാതൃകകള്‍; അടുത്ത ഐഡിയകളുമായി ശിവശങ്കര്‍

കേരളത്തില്‍ കന്നുകാലി വളര്‍ത്തലിന് അനന്തസാധ്യതകള്‍ ഉണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കേരളത്തിന്റെ വളര്‍ന്ന കന്നുകാലി സംരക്ഷണത്തിലൂടെയും സാധ്യമാവും. ഇതില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നും അദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്റര്‍നെറ്റ് ഒഫ് തിംഗ്‌സ് സമ്മിറ്റില്‍
കന്നുകാലി ഫാമുകള്‍ക്ക് അക്രഡിറ്റേഷന്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി തുടങ്ങിയ നിര്‍ദേശങ്ങള്‍ അദേഹം മുന്നോട്ട് വെച്ചു. കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി സാങ്കേതിക വിദ്യകളുടെ സഹായം തേടണം.

കന്നുകാലി തീറ്റ അടക്കമുള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സ്വിഗ്ഗി, സൊമാറ്റോ മാതൃകയിലും മൃഗങ്ങളുടെ വില്‍പ്പനയ്ക്ക് ഒഎല്‍എക്‌സ് മാതൃകയിലും ആപ്പുകള്‍ ഒരുക്കാം. ഇത്തരം സാങ്കേതിക വിദ്യകളുമായി സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ട് വന്നാല്‍ സര്‍ക്കാര്‍ അവസരം ഒരുക്കുംമെന്നും അദേഹം വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ച് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് ശേഷം ഇതാദ്യമായാണ് ശിവശങ്കര്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി