'നിയമസഭ തെര‍ഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട്, മുന്നണി യോഗത്തിൽ ഇക്കാര്യം പറയും'; സാദിഖലി തങ്ങൾ

നിയമസഭ തെര‍ഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് പാണക്കാട് സാദിഖ് അലി തങ്ങൾ. മുന്നണി യോഗത്തിൽ അക്കാര്യം പറയുമെന്നും കോട്ടയം അടക്കമുള്ള ജില്ലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അതേസമയം കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം തുടരുന്നുവെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസിന്റെ മനസ്സ് യുഡിഎഫിനൊപ്പമാണെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. ലീഗിന് നിർദ്ദേശമില്ല. ചില സീറ്റുകൾ വെച്ചു മാറണം എന്ന ആഗ്രഹം അണികൾക്കുണ്ട്. ഈ കാര്യം ചർച്ചയിൽ മുന്നോട്ട് വെക്കും. സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കുമെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും ഇത്തവണ വനിതാ സ്ഥാനാർഥി ഉണ്ടാകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി തന്നെ ലീഗിനെ തെരഞ്ഞെടുപ്പിൽ നയിക്കും. വെൽഫെയർ പാർട്ടിയുമായി മുന്നണി ബന്ധമില്ല. പക്ഷെ വോട്ട് വേണ്ടെന്ന് പറയില്ല. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്നും തങ്ങൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ 100 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'കമ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടേണ്ടവർ, ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല'; നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല തിരിച്ചറിവോടെ പ്രവർത്തിക്കണമെന്ന് ബിനോയ് വിശ്വം

'മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ ഒരു അതൃപ്തിയും ഇല്ല, മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം'; ആർ ശ്രീലേഖ

ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് നേര്‍ക്ക് ട്രംപിന്റെ ഭീഷണി; 'എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനം', അവര്‍ക്കെതിരെ വളരെ വേഗത്തില്‍ താരിഫ് വര്‍ധിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ട്രംപ്

'നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തും, മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല'; വി ഡി സതീശൻ

'വെള്ളാപ്പള്ളി നടേശൻ തന്ന മൂന്നു ലക്ഷം രൂപക്ക് കണക്കുണ്ട്, വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്'; ബിനോയ് വിശ്വം

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ

രാമന്തളി കൂട്ടമരണങ്ങൾ: ആശ്രിതാധിപത്യവും പിതൃസതാ രോഗാവസ്ഥയും ചേർന്ന് നിർമ്മിച്ച സാമൂഹിക–മാനസിക ദുരന്തം

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിനും ഷര്‍ജിൽ ഇമാമിനും ജാമ്യമില്ല, പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീംകോടതി

ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി, അന്വേഷണം പൂർത്തിയാക്കാൻ 6 ആഴ്ച കൂടി സമയം നീട്ടി നൽകി

പുനര്‍ജനി ഭവന നിര്‍മാണ പദ്ധതി; വി ഡി സതീശന് പിന്നാലെ മണപ്പാട് ഫൗണ്ടേഷനും സിഇഒയ്ക്കുമെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ