പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ജെയ്ക് സി തോമസിന്റെ വാഹന പര്യടനം ഇന്ന്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലാണ് എൽഡിഎഫും, യുഡിഎഫും. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ പ്രചാരണവുമായി ബന്ധപ്പട്ട് വാഹനപര്യടനം ഇന്ന് നടക്കും. മണർകാട് പൊടിമറ്റത്ത് നിന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പര്യടനം ഉദ്ഘാടനം ചെയ്യും.

ഇതുവരെ തണുപ്പൻ മട്ടിലായിരുന്ന ഇടതു ക്യാമ്പ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതോടെ ഉണർന്നു കഴിഞ്ഞു. രണ്ടുദിവസം കൂടി മുഖ്യമന്ത്രിയുടെ പരിപാടികൾ മണ്ഡലത്തിൽ ഉണ്ടാകും. അതേ സമയം യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പര്യടനം മണ്ഡലത്തിൽ തുടരുകയാണ്. എൻഡിഎ സ്ഥാനാർഥി ലീജിൻലാൽ വരുംദിവസങ്ങളിൽ വാഹനപര്യടനമ നടത്തുമെന്നാണ് വിവരം.

തരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കാൻഡിഡേറ്റ് സെറ്റിംഗ് ഇന്ന് കോട്ടയം ബസേലിയസ് കോളജിൽ നടക്കും. സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങളിൽ ക്രമീകരണം നടത്തുന്നത് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ കൂടി സന്നിധ്യത്തിലാണ്.

80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീടുകളിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇതിനായി അപേക്ഷ നൽകിയ വോട്ടർമാരുടെ വീടുകളിൽ ഇന്ന് പ്രത്യേക പോളിംഗ് സംഘം സന്ദർശനം നടത്തുന്നുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ