നാടിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തോല്‍വി തടസ്സമാകില്ലെന്ന് കുമ്മനം; 'കേരളത്തില്‍ എന്‍.ഡി.എയ്ക്ക് വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചത് പ്രതീക്ഷ നല്‍കുന്നു'

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തന്നെ പിന്തുണച്ചവര്‍ക്കും സഹായം നല്‍കിയവര്‍ക്കും നന്ദിയറിയിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍. നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിലുണ്ടാകുമെന്ന വാഗ്ദാനം ഒരിക്കലും താന്‍ ലംഘിക്കില്ലെന്നും തോല്‍വി അതിനൊരു തടസ്സമല്ലെന്നും കുമ്മനം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കേരളത്തില്‍ എന്‍.ഡി.എയ്ക്ക് വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചത് ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ എന്‍.ഡി.എയ്ക്ക് ലഭിച്ച അംഗീകാരവും പിന്തുണയും ജനങ്ങളുടെ ദേശീയ ബോധത്തെയും, പ്രതിബദ്ധതയെയും ആണ് കാണിക്കുന്നതെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എനിക്ക് വേണ്ട പിന്തുണയും സഹായവും നല്‍കിയ എല്ലാവരോടും എനിക്ക് ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
തിരുവനന്തപുരം പാര്‍ലിമെന്റ് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന വേളയില്‍ ഒട്ടനവധി സമ്മതിദായകരെ നേരില്‍ കാണാന്‍ കഴിഞ്ഞു. നാടിന്റെയും, നാട്ടുകാരുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ എന്തു ത്യാഗം സഹിച്ചും പ്രവര്‍ത്തിക്കുമെന്നും ജനങ്ങളോടൊപ്പം നിന്ന് നാടിന്റെ വികസനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും ഉള്ള എന്റെ വാഗ്ദാനം ഒരിക്കലും ഞാന്‍ ലംഘിക്കുകയില്ല. പ്രതിജ്ഞാബദ്ധനായി എല്ലാവരോടും ഒപ്പം ഞാനുണ്ടാകും. തോല്‍വി അതിനൊരു തടസ്സമല്ല. നമുക്ക് ഒരുമിച്ച് നിന്ന് നാടിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാം. ആരോടും വിദ്വേഷമോ, പരിഭവമോ ഇല്ലാതെ എന്നെന്നും ജനങ്ങളെ ഈശ്വരനായി കരുതി തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നാണഗ്രഹം. ഒരുമയോടെ ഇനിയും മുന്നോട്ടു പോകാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.

ദേശീയതലത്തില്‍ എന്‍.ഡി.എയ്ക്ക് ലഭിച്ച അംഗീകാരവും പിന്തുണയും ജനങ്ങളുടെ ദേശീയ ബോധത്തെയും, പ്രതിബദ്ധതയെയും ആണ് കാണിക്കുന്നത്. ശ്രീ നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിന് കേരളത്തിന്‍ന്റെ സംഭാവനയും അനിവാര്യമാണ്. കേരളത്തില്‍ എന്‍.ഡി.എയ്ക്ക് വോട്ടിംഗ് ശതമാനം വര്‍ധിച്ചത് ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നു. കേരളത്തിന്റെ സമഗ്ര പരിവര്‍ത്തനത്തിന് ഇത് സഹായകമാകട്ടെ. വിജയം വരിച്ച എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

Latest Stories

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു