മോദിക്കെതിരെ കൊച്ചിയില്‍ കെഎസ്‌യുവിന്റെ പ്രതിഷേധ ബാനര്‍; ലോ കോളേജിന്റെ ഗേറ്റില്‍ 'എ ബിഗ് നോ ടു മോദി'

കേരളത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെഎസ്‌യുവിന്റെ പ്രതിഷേധ ബാനര്‍. വൈകുന്നേരത്തോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധവുമായി കെഎസ്‌യു രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്ന എറണാകുളം ലോ കോളേജിന്റെ ഗേറ്റിലാണ് എ ബിഗ് നോ ടു മോദി എന്നെഴുതിയ പ്രതിഷേധ ബാനര്‍ ഉയര്‍ത്തിയിരിക്കുന്നത്. ബാനര്‍ നീക്കം ചെയ്യാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും കെഎസ്‌യു പ്രവര്‍ത്തകര്‍ തയ്യാറായില്ല. ബാനര്‍ അഴിച്ച് മാറ്റാന്‍ തയ്യാറല്ലെന്നും ക്യാമ്പസിനുള്ളിലാണ് ബാനര്‍ കെട്ടിയതെന്നും കെഎസ്‌യു അറിയിച്ചു.

ജനാധിപത്യമായി പ്രതിഷേധിക്കുന്നത് ആരുടെയും ഔദാര്യമല്ലെന്നും അവകാശമാണെന്നും കെഎസ്‌യു വ്യക്തമാക്കി. രാജ്യത്ത് വലിയ രീതിയിലുള്ള ജനാധിപത്യ വിരുദ്ധ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. ഡല്‍ഹിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലും മണിപ്പൂരിലെ പ്രശ്‌നങ്ങളിലും മൗനം പാലിക്കുന്ന പ്രധാനമന്ത്രി കേരളത്തില്‍ വരുമ്പോള്‍ മിണ്ടാതിരിക്കാന്‍ സാധിക്കില്ലെന്ന് കെഎസ്‌യു കൂട്ടിച്ചേര്‍ത്തു.

വൈകുന്നേരം 5ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹോലികോപ്ടറില്‍ നാവിക സേന വിമാനത്താവളത്തിലെത്തും. വൈകുന്നേരം 6ന് മഹാരാജാസ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ അവസാനിക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ 6ന് ഗുരുവായൂരിലേക്ക് പോകും.

Latest Stories

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

ജാക്കി, ജഗ്ഗു എന്നൊന്നും എന്നെ ആരും വിളിക്കരുത്, അശ്ലീലചിത്രങ്ങളില്‍ അടക്കം തന്റെ ശബ്ദം..; ജാക്കി ഷ്രോഫ് കോടതിയില്‍

ഇന്ത്യ കാത്തിരുന്ന സൂര്യകുമാർ യാദവ് മോഡൽ താരത്തെ ലീഗിൽ ഞാൻ കണ്ടു, ആ ചെക്കൻ ഇനി ഇന്ത്യക്കായി കളിക്കും: ആകാശ് ചോപ്ര

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ