പ്രളയബാധിതര്‍ക്കു  കെെത്താങ്ങായി കെ.എസ്.എഫ്.ഇ ജീവനക്കാര്‍; ഒരു ദിവസത്തെ ശമ്പളമായ 1.21 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നല്‍കി

മഴക്കെടുതി ബാധിച്ച ജനങ്ങള്‍ക്കു സഹായവുമായി കെഎസ്എഫ്ഇ ജീവനക്കാര്‍. കെഎസ്എഫ്ഇയിലെ ഏഴായിരത്തോളം ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. 1.21 കോടിയോളം രൂപ വരും ഈ തുകയെന്നു ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസും മാനേജിംഗ് ഡയറക്ടര്‍ എം.പുരുഷോത്തമനും അറിയിച്ചു.

മഴക്കെടുതി മുന്‍നിര്‍ത്തി കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെയും പ്രശ്‌നബാധിതര്‍ക്ക് ഓഗസ്റ്റ് മാസത്തെ ചിട്ടി തവണ അടയ്ക്കാനുള്ള തീയതി 31 വരെ നീട്ടി. ഡിവിഡന്റ് ആനുകൂല്യത്തോടു കൂടി പണമടയ്ക്കാം. ഈ ദിവസം വരെയുള്ള പിഴപ്പലിശയും ഒഴിവാക്കി.

കഴിഞ്ഞ പ്രളയത്തിലും ദുരിതക്കയത്തില്‍ മുങ്ങിയവര്‍ക്കു താങ്ങായി രണ്ടു ദിവസത്തെ ശമ്പളമാണ് ആദ്യം കെഎസ്എഫ്ഇ ജീവനക്കാര്‍ നല്‍കിയത്. സാലറി ചാലഞ്ചിലും പങ്കെടുത്തു. ഇങ്ങനെ 34 കോടിയും കമ്പനി എന്ന നിലയില്‍ 10 കോടിയും സര്‍ക്കാരിനു നല്‍കി. ഇ ടോയിലറ്റ്, ഔഷധങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ആകെ 50 കോടിയോളം രൂപ ദുരിതാശ്വാസമായി നല്‍കിയെന്നും കെഎസ്എഫ്ഇ അറിയിച്ചു.

Latest Stories

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി