ഒരു ലൈറ്റിന് 2500 രൂപ വരെ, വഴിവിളക്ക് ചലഞ്ചെന്ന പേരില്‍ സാബു എം. ജേക്കബിന്റെ പണപ്പിരിവ്; നടപടി ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ട്വന്റി-20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചെന്ന് കെഎസ്ഇബി. ഇക്കാര്യം ഉന്നയിച്ച് കെഎസ്ഇബി കിഴക്കമ്പലം അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് എം ബഷീര്‍ കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കി.

വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് എന്ന പേരില്‍ ഒരു ലൈറ്റിന് 2500 രൂപ വരെയാണ് ശേഖരിക്കുന്നത്. വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ഏതെങ്കിലും വ്യക്തിക്കോ സംഘടനകള്‍ക്കോ ഫണ്ട് ശേഖരിക്കുന്നതിന് കെഎസ്ഇബി അനുവാദം നല്‍കിയിട്ടില്ലായെന്നിരിക്കെയാണ് ട്വന്റി-20 നടപടി.

പരാതിയില്‍ പണാപഹരണത്തിന് കേസെടുത്ത് അന്വേഷണം നടത്താനാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് പ്രചാരണം ഇങ്ങനെ

ജനങ്ങളുടെ ജീവിതവും സുരക്ഷിതത്വവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍തെരുവ് വിളക്കുകളുടെ പ്രസക്തിയേറുകയാണ്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത കമ്പനിയായ ഫിലിപ്സിന്റെ ഇക്കോലിങ്ക് ലൈറ്റുകളാണ് വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ പോകുന്നത്. മൂന്ന് വര്‍ഷം വാറണ്ടിയുള്ള 5200 ല്യൂമിനസ് പ്രകാശമുള്ള 45 വാട്സ് ലൈറ്റുകളാണിവ. തുരുമ്പ് പിടിക്കാത്ത പൗഡര്‍ കോട്ടിങ്ങോട് കൂടിയ സ്റ്റാന്റുകളിലാണ് ലൈറ്റ് ഘടിപ്പിക്കുക.

ഓട്ടോമാറ്റിക് & ഓട്ടോ സെന്‍സറിലൂടെ കൃത്യമായി തെളിയുകയും, അണയുകയും ചെയ്യുന്ന ലൈറ്റുകള്‍ നാടിനെ അത്യാധുനിക സംവിധാനത്തിലേക്ക് എത്തിക്കുന്നു. 2022 ജനുവരി 25 വൈകിട്ട് 8 ന് ആരംഭിച്ച ചലഞ്ചില്‍ 2022 ഫെബ്രുവരി 3ാം തീയതി രാത്രി 12 മണിവരെ 14,27,970 ( പതിനാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി തൊള്ളായിരത്തി എഴുപത് ) രൂപയാണ് കിട്ടിയത് (571 സ്ട്രീറ്റ് ലൈറ്റുകള്‍ക്കുള്ള തുക). സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി