നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി എം സ്വരാജിന്റെ വിജയം കാലത്തിന്റെയും ചരിത്രത്തിന്റെയും ആവശ്യമാണെന്ന് എഴുത്തുകാരി കെ ആര്‍ മീര. തര്‍ക്കിക്കാനും ജയിക്കാനുമല്ലാതെ അറിയാനും അറിയിക്കാനും ആളുകളുണ്ടാകണം. ആ ദൗത്യം നിറവേറ്റാന്‍ സ്വരാജ് നിയമസഭയിലെത്തണം.
ജനാധിപത്യ രാജ്യത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് സ്വരാജെന്നും അവര്‍ പറഞ്ഞു. ഒരു വിഷയത്തെ പക്വമായി നേരിടാന്‍ അദ്ദേഹത്തിന് കഴിയുന്നു. സ്വരാജ് സ്വയം വളരുന്നതിനൊപ്പം ചുറ്റുമുള്ളവരെയും ഉയര്‍ത്തുന്നുവെന്ന് കേട്ടതില്‍ അഭിമാനമുണ്ട്. എന്റെ വോട്ട് ഇവിടെയായിരുന്നെങ്കില്‍ സ്വരാജിന് നല്‍കുമായിരുന്നു” കെ ആര്‍ മീര പറഞ്ഞു.
അമാന്യമായ വാക്കുകള്‍ ഉപയോഗിക്കാത്ത രാഷ്ട്രീയക്കാരെ സമൂഹം ആവശ്യപ്പെടുന്ന കാലത്ത് അദ്ദേഹം സഭയിലുണ്ടാകണം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുപാട് സ്വരാജുമാരുണ്ടാകണം. സ്വരാജിന്റെയും വിമര്‍ശിക്കുന്നവരുടെയും പ്രതികരണത്തിലെ വ്യത്യാസം കഴിഞ്ഞ ദിവസമുണ്ടായ ദാരുണ സംഭവത്തില്‍നിന്ന് മനസ്സിലാകുമെന്നും അവര്‍ പറഞ്ഞു.