കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിലൽ വന്നു. ദീപ ദാസ് മുൻഷിയാണ് കൺവീനർ. എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ദില്ലിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കോർകമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് 17 അംഗ കോർ കമ്മിറ്റി പ്രഖ്യാപിച്ചത്.
കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഏകെ ആന്റണിയും ഉൾപ്പെടെയുള്ളവരാണ് കമ്മിറ്റിയിലുള്ളത്. ഈ കോർകമ്മിറ്റി ആഴ്ച്ചയിൽ യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങൾ എടുക്കണമെന്നാണ് നിർദേശം.
എ കെ ആന്റണിക്ക് പുറമെ, സണ്ണി ജോസഫ്, വിഡി സതീശൻ, എ കെ ആൻ്റണി, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ മുരളീധരൻ, വി എം സുധീരൻ, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ പി അനിൽകുമാർ, പി സി വിഷ്‌ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്‌മാൻ തുടങ്ങിയവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.