കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഒരാൾ മരിച്ചു. മൂലവട്ടം സ്വദേശി വിദ്യാധരനാണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കുടിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനും മറ്റു ശാസ്ത്രീയ പരിശോധനകൾക്കും ശേഷമെ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി.