കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; കൊലപാതകത്തില്‍ ഷാജുവിന് പങ്കില്ല

കൂടത്തായി കൊലപാതക പരമ്പരയില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്.

ജോളിയാണ് ഈ കേസിലും ഒന്നാം പ്രതി, മാത്യുവാണ് രണ്ടാം പ്രതി, സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയാണ്. 1020 പേജുള്ളതാണ് കുറ്റപത്രം. ഇതില്‍ 165 സാക്ഷികളുണ്ട്.

സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് ഏറ്റവും നിര്‍ണായകമായതെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പം കുടിക്കാന്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായാണ് കണ്ടെത്തിയത്. സിലിയ്ക്ക് ഗുളിക കൊടുത്ത ശേഷം തളര്‍ന്ന അമ്മയെ സിലിയുടെ മകന്‍ കണ്ടപ്പോള്‍ മകനെ ഐസ്‌ക്രീം വാങ്ങാന്‍ പണം കൊടുത്ത് ജോളി പുറത്തേക്ക് പറഞ്ഞയച്ചു. സംശയം തോന്നി മകന്‍ തിരികെ വന്നപ്പോള്‍, സിലി മറിഞ്ഞ് വീഴുന്നത് കണ്ടുവെന്നും മകന്റെ മൊഴിയുണ്ട്. ഇതും കേസന്വേഷണത്തില്‍ നിര്‍ണായകമായതായി കെ.ജി സൈമണ്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സിലിയുടെ ഭര്‍ത്താവ് ഷാജുവിന് പങ്കില്ലെന്നും ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും എസ്.പി അറിയിച്ചു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ തൊട്ടടുത്ത് ആശുപത്രിയുണ്ടായിട്ടും 12 കിലോമീറ്റര്‍ അപ്പുറത്തുള്ള ശാന്തി ഹോസ്പിറ്റലില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. ഇതിനെല്ലാം കൃത്യമായ തെളിവുണ്ട്.

ഷാജുവിനെ ഭര്‍ത്താവായി കിട്ടുക എന്നത് തന്നെയായിരുന്നു സിലിയുടെ പ്രധാന ലക്ഷ്യമെന്നും ഇതിനായി സിലിയെ ഒഴിവാക്കാന്‍ പല വഴികളും ജോളി സ്വീകരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന