സില്‍വര്‍ലൈന് അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷ, സംസ്ഥാനത്തിന് കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി വേണം: ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാനത്തിന് കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി നല്‍കണം. കേരളത്തിലേക്ക് തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തിന് സഹായകമായ പദ്ധതി പ്രഖ്യാപിക്കണം. എയിംസ് ആദ്യം കിട്ടേണ്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളമെന്നും ഇത്തവണത്തെ ബജറ്റില്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാലഗോപാല്‍ പറഞ്ഞു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. യുപി അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷമുള്ള രാഷ്ട്രീയ സാഹചര്യവും ബജറ്റിനെ സ്വാധീനിച്ചേക്കും. ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും പ്രഖ്യാപനങ്ങളുണ്ടാകും. ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, എംഎസ്എംഇ, ഇലക്ട്രോണിക് വാഹനമേഖല എന്നിവയ്ക്ക് കാര്യമായ പരിഗണന ലഭിക്കും.

ഇടത്തരം വരുമാനക്കാരും ശമ്പള വരുമാനക്കാരും നികുതി ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അതിസമ്പന്നര്‍ക്ക് നികുതിയുണ്ടാകുമോ എന്നും അറിയാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ