'കിറ്റെക്സ് ഇനി ആന്ധ്രയിലേക്കും'; ആന്ധ്രപ്രദേശ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എം‍ഡി സാബു എം ജേക്കബ്

തെലങ്കാനയിൽ 1000 കോടി വരുമാനത്തിളക്കത്തിന് പിന്നാലെ കിറ്റെക്സ് ഇനി ആന്ധ്രയിലേക്കും. ആന്ധ്രപ്രദേശ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ചിരിക്കുകയാണ് കിറ്റെക്സ് എം‍ഡി സാബു എം ജേക്കബ്. ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിർദേശപ്രകാരം കേരളത്തിൽ എത്തിയ സംസ്ഥാന ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി എസ്.സവിതയാണ് കിറ്റെക്സിനെ ഔദ്യോഗികമായി ആന്ധ്രയിലേക്ക് ക്ഷണിച്ചത്.

കിഴക്കമ്പലത്ത് എത്തി കമ്പനി സന്ദർശിച്ച ടെക്സ്റ്റൈൽ മന്ത്രി ആന്ധ്രയിൽ നിക്ഷേപം നടത്താൻ എല്ലാ സൗകര്യങ്ങളും ഉറപ്പ് നൽകി. 2021ൽ 3500 കോടി രൂപയാണ് തെലങ്കാനയിൽ ഇൻവെസ്റ്റ് ചെയ്തത്. ഇന്ത്യയ്ക്ക് വ്യാവസായിക രംഗത്ത് വലിയ അവസരമാണ് ഉള്ളത്. ലോകത്തെ ട്രേഡ് സംവിധാനം തന്നെ മാറിക്കൊണ്ടിരിക്കുന്നു. ആന്ധ്രമുഖ്യമന്ത്രിയുടെ സൗകര്യം നോക്കി രണ്ടാഴ്ച്ചയ്ക്കുള്ളിൽ ചർച്ച നടത്തും. കേരളത്തിൽ തുടർ നിക്ഷേപം നടത്താൻ താത്പര്യമില്ല’’ – സാബു.എം.ജേക്കബ് പറഞ്ഞു.

തെലങ്കാനയിലെ പോലെ ആന്ധ്രയിലും വ്യവസായത്തിന് വലിയ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ. വ്യവസായ മേഖല വളർത്തിയെടുക്കാനുള്ള ആന്ധ്രസർക്കാരിന്റെ നടപടിയുടെ ഭാഗമായാണ് ക്ഷണം ലഭിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ പിന്നിലുള്ള ആന്ധ്രയെ മുന്നിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ചിൽഡ്രൻസ് ക്ലോത്തിങ് നിർമാതാക്കളായ കിറ്റെക്സ് ഗാർമെന്റ്സിനെ അവിടേക്ക് ക്ഷണിച്ചിരിക്കുന്നത്.

Latest Stories

ഉമ്മന്‍ചാണ്ടി തനിക്ക് ഗുരുവും വഴികാട്ടിയും; നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാടലെന്ന് രാഹുല്‍ ഗാന്ധി

സിസിടിവിയിൽ കുടുങ്ങി എംആർ അജി‌ത്‌ കുമാർ; ശബരിമലയിലേക്ക് നടത്തിയ ട്രാക്ടർ യാത്രയുടെ ദൃശ്യങ്ങൾ പുറത്ത്, എഡിജിപിക്കൊപ്പം രണ്ട് പേഴ്സണൽ സ്റ്റാഫുകളും

കുറ്റപത്രത്തിലെ മൊഴികള്‍ പിപി ദിവ്യയ്ക്ക് അനുകൂലം; ബിനാമി ഇടപാടിനെ കുറിച്ച് പരാമര്‍ശിക്കാതെ കുറ്റപത്രം

ആ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി, അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാൻ: സുരേഷ് കൃഷ്ണ

ഉമ്മൻ ചാണ്ടിയുടെ ഫലകം കുപ്പത്തൊട്ടിയിൽ തള്ളി, പകരം മന്ത്രി റിയാസിന്റെ പേരിലാക്കി ക്രെഡിറ്റ്; പയ്യാമ്പലത്ത് കോൺഗ്രസ് പ്രതിഷേധം

മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നു, ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയതായി ജീത്തു ജോസഫ്

ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും, കോട്ടയത്ത് ഗതാഗത ക്രമീകരണം

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി