കേരള സവാരിയും വെള്ളാനയായി; പദ്ധതി അന്ത്യശ്വാസം വലിച്ചതുപോലും അറിയാതെ തൊഴില്‍ വകുപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ ഒരു പദ്ധതി കൂടി വെള്ളാനയായി മാറി. കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാര്‍ കൊട്ടും കുരവയുമായി ആരംഭിച്ച കേരള സവാരിയാണ് അന്ത്യശ്വാസം വലിച്ചത്. ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ ചൂഷണം ഒഴിവാക്കാനും സംസ്ഥാനത്തെ ടാക്‌സി തൊഴിലാളികളുടെ ഉന്നമനത്തിനുമായാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഒരു ദിവസം പോലും പദ്ധതി ഉപയോഗപ്രദമായിരുന്നില്ല.

ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ക്ക് സമാനമായി രൂപകല്പന ചെയ്ത ആപ്പിലൂടെ യാത്രക്കാര്‍ക്ക് സവാരി ബുക്ക് ചെയ്യാനോ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയോ ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങളായിരുന്നു കേരള സവാരി വെള്ളാനയായി മാറിയതിന് പ്രധാന കാരണമായത്. 1500ല്‍ അധികം ഓട്ടോ തൊഴിലാളികളെയും 500ല്‍ അധികം ടാക്‌സി തൊഴിലാളികളെയും ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി ആരംഭിച്ചത്.

അതേ സമയം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആപ്പ് രൂപപ്പെടുത്തിയ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്റസ്ട്രീസിനുള്‍പ്പെടെ കൂടുതല്‍ വിശദീകരണം നല്‍കാന്‍ സാധിക്കുന്നില്ല. പദ്ധതിയുടെ ആസൂത്രണത്തിന് ചുക്കാന്‍ പിടിക്കേണ്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലെ അധികൃതര്‍ക്ക് കേരള സവാരിയുടെ നിലവിലെ സ്ഥിതി പോലും അവ്യക്തമാണ്.

പാലക്കാട് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്റസ്ട്രീസ് ആപ്പ് രൂപപ്പെടുത്തിയതിന് പിന്നാലെ തന്നെ നിരവധി പരാതികളും ഉയര്‍ന്നിരുന്നു. എന്നാല്‍ പദ്ധതിയുടെ ആസൂത്രണ ചുമതലയുള്ള വകുപ്പുകളായ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡോ ലേബര്‍ കമ്മീഷണറേറ്റോ ഇതില്‍ ഇടപെട്ടില്ല.

തിരുവനന്തപുരത്ത് ആരംഭിച്ച് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി തയ്യാറാക്കിയതെങ്കിലും ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടായില്ല. ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കൂടുതല്‍ അപ്‌ഡേറ്റുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്നും പാലക്കാട് ഐടിഐ അറിയിക്കുന്നു.

എന്നാല്‍ കേരള സവാരിയുടെ പ്രശ്‌നങ്ങളെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും തൊഴില്‍ മന്ത്രിയുടെ ഓഫീസും അറിയിക്കുന്നത്. ഓഗസ്റ്റില്‍ ആരംഭിച്ച പദ്ധതി സെപ്റ്റംബറിലാണ് പ്രവര്‍ത്തനക്ഷമമായത്. ഒന്നര മാസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ ആശ്രയിച്ച പദ്ധതിയുടെ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും ആസൂത്രണത്തിനും നേരെ സര്‍ക്കാര്‍ കണ്ണടച്ചതാണ് കേരള സവാരി അന്ത്യശ്വാസം വലിക്കാന്‍ കാരണമായത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ