ബ്രീട്ടീഷുകാര്‍ പഠിപ്പിച്ചത് കേരള പൊലീസ് പരിഷ്‌ക്കരിച്ചു; ലാത്തിച്ചാര്‍ജ്ജിന് ഇനി പുതിയ രീതി

ബ്രിട്ടീഷുകാര്‍ പഠിപ്പിച്ച ലാത്തിച്ചാര്‍ജ്ജിന്റെ സ്‌റ്റൈലാണ് മാറ്റി. കേരള പൊലീസുകാരുടെ ലാത്തിയടി പരിഷ്‌കരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് സേനാംഗങ്ങള്‍ ഡിജിപിക്ക് മുന്നില്‍ പ്രകടനം നടത്തി.

ഉപ്പു സത്യാഗഹത്തിനറങ്ങിയവരെ നേരിടാന്‍ മദ്രാസ് പ്രസിഡന്‍സ് പൊലീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ച ഡ്രില്ലാണ് മാറ്റിപ്പിടിക്കുന്നത്.വയറില്‍ കുത്തുക, എതിരാളികളുടെ കഴുത്തിനും തലക്കുമടിക്കുക എന്നൊക്കെയുള്ള പഴഞ്ചന്‍ രീതിക്ക് വിട. ഹെല്‍മെറ്റും ഷീല്‍ഡുമൊക്കെ ഉപയോഗിച്ചാണ് പുതിയ തന്ത്രം. പ്രതിരോധക്കാര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേല്‍ക്കാതെ അവരെ വളഞ്ഞാണ് നേരിടേണ്ടത്.

കളരിയും ചെനീസ് ആയോധന കലയുമൊക്കെ പരിശീലനത്തിന്റെ ഭാഗമാണ്. യൂറോപ്യന്‍, കൊറിയന്‍ പൊലീസ് മാത്രകയില്‍ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സേതുരാമനാണ് പുതിയ പരീശീലന രീതി തയ്യാറാക്കിയത്. കാര്യങ്ങളൊക്കെ കൊള്ളാമെങ്കിലും പെട്രോള്‍ ബോംബും കല്ലുമൊക്കെ ചീറിപ്പാറിവരുമ്പോള്‍ പുതിയ പരിഷ്‌ക്കാരം രക്ഷയാകുമോ എന്ന ആശങ്കയും സേനക്കുള്ളിലുണ്ട്.

Latest Stories

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; മാതൃക