ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗൺ; സംസ്ഥാനത്ത് ഇന്ന്  മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് ഇന്ന്  മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ മാറ്റം. ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗൺ പ്രാബല്യത്തില്‍ വന്നു. എട്ട് ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തിയതോടെ വാക്സിനേഷന്‍ യജ്ഞം ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. അതേസമയം കോവിഡ് കേസുകള്‍ കുറയാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. സമ്പൂര്‍ണ ലോക്ഡൗൺ ഉള്ള പ്രദേശങ്ങളിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ അവശ്യ സർവീസുകൾക്ക് പ്രവർത്തിക്കാമെന്നാണ് നിര്‍ദേശം.

ജനസംഖ്യാനുപാതിക കോവിഡ് വ്യാപനം പത്ത് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു നേരത്തെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് മാറ്റി എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് വാര്‍ഡുകളിലാണ് സമ്പൂര്‍ണ ലോക്ഡൗൺ‍. പാലക്കാട് ജില്ലയില്‍ 282 വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ഡൗണാണ്. തൃശൂരില്‍ 39 പ്രദേശങ്ങളിലും കോട്ടയത്ത് 26 വാര്‍ഡുകളിലുമാണ് കര്‍ശന നിയന്ത്രണം.

അതേസമയം സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ തൃശൂരിലും മലപ്പുറത്തും മൂവായിരത്തിന് മുകളിലായിരുന്നു രോഗികള്‍. മൂന്ന് ജില്ലകളില്‍ രണ്ടായിരത്തിന് മുകളിലും അഞ്ച് ജില്ലകളില്‍ ആയിരത്തിന് മുകളിലുമാണ് രോഗബാധിതര്‍. രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റ തീരുമാനം.

Latest Stories

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി