2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണത്തിൽ തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ. മിഷന്‍ സമുദ്ര 400 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്നും തുറമുഖങ്ങളെ ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാരിടൈം നയം നടപ്പാക്കും. കപ്പല്‍ നിര്‍മാണ കേന്ദ്രം തുടങ്ങും. സതേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍ വികസിപ്പിക്കും. 3 സോണുകള്‍ രൂപീകരിക്കും. വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കും. തുറമുഖ റെയില്‍ യാഥാര്‍ത്ഥ്യമാക്കും. മാരിടൈം മ്യൂസിയം സ്ഥാപിക്കുമീനും മുഖ്യമത്രി പറഞ്ഞു.