ഗർഭച്ഛിദ്ര നിയമം നടപ്പാക്കിയിട്ട് 50 വർഷം; കെ.സി.ബി.സി ഓ​ഗസ്റ്റ് 10 കരിദിനമായി ആചരിക്കും

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (എം.ടി.പി) ഇന്ത്യയിൽ നടപ്പിലാക്കിയതിന്റെ 50-ാം വാർഷികമായ ഓ​ഗസ്റ്റ് 10ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി) കരിദിനം ആചരിക്കും.

‘ജീവന്റെ സംരക്ഷണ ദിനമായി’ ആചരിക്കാനാണ് തീരുമാനം. കേരളസഭയിലെ 32 രൂപതകളിലെയും കുടുംബ പ്രേഷിതത്വ വിഭാഗമാണ് പ്രോ-ലൈഫ് സമിതികളുടെ സഹകരണത്തോടെ ദിനാചരണം സംഘടിപ്പിക്കുന്നത്.

‘ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം’ എന്നതാണ് ജീവന്റെ സംരക്ഷണ ദിനത്തിന്റെ മുഖ്യസന്ദേശം. ഓഗസ്റ്റ് മൂന്നു മുതൽ 15 വരെയുള്ള ദിവസങ്ങൾ പ്രാർത്ഥനാ ദിനങ്ങളായിരിക്കും.

1971 ലാണ് നിയമം നിലവിൽ വന്നത്. ഭ്രൂണഹത്യയ്ക്കു എതിരെ ജീവന്റെ സംസ്‌കാരം സജീവമാക്കുവാനുള്ള പ്രചാരണങ്ങൾ, കോവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് കൂട്ടായ്മ, വിവിധ മാധ്യമ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

പാലാ അതിരൂപതയ്‌ക്ക് പിന്നാലെ പത്തനംതിട്ട സിറോ മലങ്കര കത്തോലിക്ക സഭയും കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ധനസഹായം നൽകാനുള്ള തീരുമാനം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെ.സി.ബി.സിയുടെ പ്രതിഷേധം.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം