കാസർഗോഡ് ദേശീയപാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; പ്രദേശവാസികളെ ഒഴിപ്പിച്ചു

കാസർഗോഡ് അടുക്കത്ത്ബയൽ ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ അപകടത്തിൽ പെട്ട് മറിഞ്ഞതിനെ തുടർന്ന് വാതക ചോർച്ച. പുലർച്ചെ ഒന്നരയോടെയാണ് മംഗലൂരുവിൽ നിന്നും കോയമ്പത്തൂരേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ അപകടത്തിൽ പെട്ടത്.

തെറിച്ച് വീണതിനെ തുടർന്നാണ് സിലിണ്ടറിന്റെ സേഫ്റ്റി വാല്‍വിൽ പൊട്ടലുണ്ടായത്. ഒന്നരയോടെ നടന്ന അപകടത്തിന് പിന്നാലെ വാതക ചോർച്ച തുടങ്ങിയതോടെ സമീപവാസികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ഒരു കിലോമീറ്റർ ദൂരപരിധിയിൽ ആൾക്കാരെ വീടുകളിൽ നിന്നും മാറ്റി.

കാസർഗോഡ് നഗരപരിധിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഫയർ ഫോഴ്‌സ് എത്തി എം സീൽ ഉപയോഗിച്ച് താത്കാലികമായി പൊട്ടലുണ്ടായ വാല്‍വ് അടച്ചിട്ടുണ്ട്. കൂടാതെ മംഗളുരുവിൽ നിന്നും സാങ്കേതിക വിദഗ്ധരെ എത്തിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള നടപടി ആരംഭിച്ചു. കാസർഗോഡ് മംഗളുരു ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി