കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് ഉണ്ടാക്കിയ അധ്യാപകന് ബോർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷ സ്ഥാനം; പ്രതിഷേധവുമായി കെ.എസ്.യു

കണ്ണൂർ സർവകലാശാലയിൽ വിവാദ സിലബസ് തയ്യാറാക്കിയ അധ്യാപകനെ  യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സണായി നിയമിച്ചു. വിവാദ സിലബസ് തിരുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതും ഈ ബോർഡ് ഓഫ് സ്റ്റഡീസാണ്. അതിനാൽ  ചെയർപേഴ്സണായ ഡോ സുധീഷിനെ മാറ്റുന്നതുവരെ സമരം നടത്തുമെന്ന് വിദ്യാർത്ഥി സംഘടകൾ അറിയിച്ചു.

സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തി വിവാദ സിലബസ് തയ്യാറാക്കിയത് നാല് പൊളിറ്റിക്കൽ സയൻസ് അധ്യാപക‍ർ ചേർന്നാണ്. പയ്യന്നൂർ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സുധീഷ് കൺവീനറായ  ഈ സമിതിയിൽ അക്കാദമിക രംഗത്ത് പരിചയക്കുറവുള്ള അധ്യാപകരാണ് ഉണ്ടായിരുന്നത്.  സമിതിയിലെ രണ്ട് അധ്യാപകർ ഇതുവരെ പിജി ക്ലാസുകൾ കൈകാര്യം ചെയ്തിട്ട് പോലുമില്ല.   ഇത് സംബന്ധിച്ചുള്ള ചോദ്യത്തോട് അന്ന് വൈസ് ചാൻസിലറുടെ പ്രതികരണം ഇതായിരുന്നു.

ഈ സമിതി തയ്യാറാക്കിയ സിലബസിൽ വലീയ വീഴ്ചകളുണ്ടെന്ന് കാട്ടിയുള്ള റിപ്പോർട്ടാണ് പുതിയ വിദഗ്ധ സമിതി യൂണിവേഴ്സിറ്റിക്ക് നൽകിയത്.  റിപ്പോർട്ട് പഠിച്ച് സിലബസിൽ എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന് അറിയിക്കാൻ വൈസ് ചാൻസിലർ യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറി. ഈ ബോർഡ് ഓഫ് സ്റ്റഡീസിന്റെ ചെയർപേഴ്സണാകട്ടെ  പഴയ സിലബസ് തയ്യാറാക്കിയ അതേ അസിസ്റ്റന്റ് പ്രഫസ‍ർ സുധീഷാണ്.  ഇത് അംഗീകരിക്കില്ലെന്ന് കാട്ടി കെ‌എസ്‌യു വൈസ് ചാൻസലറെ കണ്ട് പ്രതിഷേധിച്ചു.

സിലബസുകൾ തയ്യാറാക്കാനായി  അനുഭവ പരിചയമുള്ള നിരവധി അധ്യാപകർ സംസ്ഥാനത്ത് ഉണ്ടായിരിക്കെ അക്കാദമിക രംഗത്ത് പരിചയക്കുറവുള്ളവരെ നിയോഗിക്കുന്നത് നിക്ഷിപ്ത താത്പര്യം കൊണ്ടാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

Latest Stories

ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്