തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിര് ഇല്ലാതെ ജയിച്ചു. ആന്തൂരിലും മലപ്പട്ടത്തും രണ്ട് വീതം എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ആന്തൂര്‍ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല.
പത്തൊമ്പതാം വാര്‍ഡ് പൊടിക്കുണ്ടില്‍ കെ. പ്രേമരാജനും രണ്ടാം വാര്‍ഡായ രജിത കെയുമാണ് സ്ഥാനാര്‍ഥികളായത്. മലപ്പട്ടം പഞ്ചായത്തിലെ 5, 6 വാര്‍ഡുകളിലാണ് സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികളില്ലാത്തത്. ആറാം വാര്‍ഡില്‍ സി.കെ ശ്രേയയും അഞ്ചാം വാര്‍ഡില്‍ ഐ.വി ഒതേനനുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.
ഇവിടെ യുഡിഎഫ് ബിജെപി സ്ഥാനാര്‍ത്ഥികളോ സ്വതന്ത്ര സ്ഥാനാര്‍ഥികളോ ഉണ്ടായിരുന്നില്ല. അതേസമയം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചു. മിക്ക ജില്ലകളിലും മുന്നണി പാര്‍ട്ടികള്‍ക്കെതിരെ വിമത ഭീഷണിയുമുണ്ട്.